'എന്താണ് ലോകേഷ് ചെയ്യുന്നതെന്ന് എനിക്കറിയില്ല..'; 'റോളക്സ്' അപ്‌ഡേറ്റ് പങ്കുവച്ച് സൂര്യ

Published : Aug 05, 2026, 07:44 AM IST
Suriya talks about Rolex movie

Synopsis

അതേസമയം, സൂര്യയുടെ പുതിയ ചിത്രമായ 'വിശ്വനാഥ് ആൻഡ് സൺസ്' റിലീസിന് മുൻപ് തന്നെ 300 കോടിയുടെ റെക്കോർഡ് പ്രീ-റിലീസ് ബിസിനസ് നേടി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്.

തെന്നിന്ത്യൻ സിനിമയിൽ ഒരിടയ്ക്ക് തരംഗമായി മാറിയ ഫ്രാഞ്ചൈസി ആയിരുന്നു എൽ.സി.യു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായി എത്തിയ വിക്രം എന്ന സിനിമയിൽ തന്റെ മുൻ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന ഫ്രാഞ്ചൈസി ചർച്ചകൾ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാവുന്നത്. ഇതിന് പിന്നാലെ എൽ.സി.യു സ്ഥിരീകരിച്ച് ലോകേഷും രംഗത്തുവന്നിരുന്നു. അത്തരത്തിൽ വിക്രം സിനിമയിൽ ടെയിൽ എൻഡിൽ പ്രത്യക്ഷപ്പെടുന്ന എൽ.സി.യുവിലെ പ്രധാന പ്രതിനായക കഥാപാത്രമായിരുന്നു സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രം. റോളക്‌സിനെ മുൻനിർത്തി താൻ മറ്റൊരു സിനിമ ചെയ്യുന്നുണ്ടെന്ന് ലോകേഷ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സൂര്യയെ ഇതുവരെ കാണാത്ത ലുക്കിലായിരുന്നു ചിത്രത്തിൽ ലോകേഷ് അവതരിപ്പിച്ചിരുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ലോകേഷ് എന്താണ് ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലെന്നും. റോളക്സ് സംഭവിക്കുന്ന സമയത്ത് സംഭവിക്കട്ടെയെന്നും സൂര്യ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സൂര്യയുടെ പ്രതികരണം. "എന്താണ് ലോകേഷ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. അവന്‍ അല്ലു അര്‍ജുന്‍ സിനിമയുടെ തിരക്കിലാണ്. അതിന് ശേഷം വിക്രം 2വും ചെയ്യാനുണ്ട്. ഇന്റര്‍വ്യുകളില്‍ റോളക്‌സ് ഉണ്ടെന്നും എഴുതുകയാണെന്നും അവന്‍ പറയുന്നത് കാണാറുണ്ട്. സംഭവിക്കുമ്പോള്‍ സംഭവിക്കും. കാലം തീരുമാനിക്കട്ടെ." സൂര്യ പറയുന്നു.

അതേസമയം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ് ആണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. മാമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടും ഈ ചിത്രം വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം നേടിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ധീര യുവാവിന് ആദരാഞ്ജലികൾ'; കണ്ണൂർ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ രാജേഷിന് ആദരമർപ്പിച്ച് മമ്മൂട്ടി
നടൻ പ്രദീപ് റാവത്ത് അന്തരിച്ചു, വിടപറഞ്ഞത് '​ഗജനി'യിലെ വില്ലൻ