Latest Videos

നായകരായി അജുവർഗീസും ജോണി ആന്‍റണിയും; സ്വർഗം ചിത്രീകരണം പൂർത്തിയായി

By Web TeamFirst Published May 22, 2024, 3:50 PM IST
Highlights

മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. 

കൊച്ചി: അജു വര്‍ഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന " സ്വർഗം " എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ഒരു സെക്കന്റ്‌ ക്ലാസ് യാത്ര എന്ന ചിത്രത്തിനു ശേഷം റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വര്‍ഗത്തില്‍ മഞ്ജു പിള്ള, അനന്യ, സിജോയ് വർഗീസ് തുടങ്ങിയവരാണ് മറ്റു  പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ്  'സ്വർഗ' ത്തിന്റെ ചിത്രീകരണം പൂർത്തിയായത്.

വിനീത് തട്ടിൽ, അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം, ശ്രീരാം ദേവാഞ്ജന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പുതുമുഖങ്ങളായ സൂര്യാ, മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് ശരവണൻ നിർവ്വഹിക്കുന്നു. 

സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് മോഹൻ സിതാര, ജിന്റോ ജോൺ, ലിസി ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു. ഏറെ പ്രശസ്തമായ ഒരുപിടി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങൾ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ലിസ്സി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റെണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ - സംഭാഷണമെഴുതുന്നു.

എഡിറ്റിംഗ് - ഡോൺ മാക്സ്. കലാ സംവിധാനം - അപ്പുണ്ണി സാജൻ, മേക്കപ്പ് - പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ - റോസ് റെജീസ്, അസ്സോസ്റ്റിയേറ്റ് ഡയറക്ടർ - റെജിലേഷ്, ആൻ്റോസ് മാണി, പ്രൊഡക്ഷൻ മാനേജർ - റഫീഖ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്, സ്റ്റിൽസ് - ജിജേഷ് വാടി, പോസ്റ്റർ ഡിസൈൻ - അനന്തു. സ്റ്റിൽസ് - ജിജേഷ് വാടി, പിആര്‍ഒ - വാഴൂര്‍ ജോസ്, എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

അജിത്തിന്‍റെ 'വിഡാ മുയര്‍ച്ചി' എന്ന് റിലീസാകും? ; ആരാധകര്‍ക്ക് സന്തോഷിക്കാം പുതിയ വിവരം പുറത്ത്

'നിങ്ങള്‍ ചോദിച്ചു, ഞങ്ങള്‍ തരുന്നു': ആ പാട്ട് പുറത്തുവിട്ട് 'ഗുരുവായൂര്‍ അമ്പലനടയില്‍' ടീം

click me!