'സെയ് റാ നരസിംഹ റെഡ്ഡി' സ്വാതന്ത്ര്യ സമരസേനാനികള്‍ക്കുള്ള ആദരവ്: ചിരഞ്ജീവി

By Web TeamFirst Published Oct 1, 2019, 10:34 AM IST
Highlights

ചിത്രം വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ട് എന്നും ചിരഞ്ജീവി.


ചിരഞ്ജീവി നായകനാകുന്ന സെയ് റാ നരസിംഹ റെഡ്ഡി പ്രദര്‍ശനത്തിന് എത്തുകയാണ്. സ്വാതന്ത്ര സമര സേനാനിയായ നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റ ഫസ്റ്റ് ലുക്കും ട്രെയിലറും തരംഗമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള ആദരവാണ് ചിത്രം എന്നു ചിരഞ്ജീവി പറയുന്നു.

ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് സെയ് റാ നരസിംഹ റെഡ്ഡി ഒരുക്കിയിരിക്കുന്നത്. ചിത്രം വിജയിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ച സ്വാതന്ത്ര്യ സമരസേനാനികള്‍ക്കുള്ള ആദരവാണ് ചിത്രം- ചിരഞ്ജീവി പറയുന്നു.

സുന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. .ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. 160 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. നിരവധി യുദ്ധ രംഗങ്ങളും രക്തം ചീന്തുന്ന രംഗങ്ങളുമൊക്കെ ഉള്ളതുകൊണ്ടാണ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായ ഗോസായി വെങ്കണ്ണയായി അമിതാഭ് ബച്ചൻ എത്തുന്നു. ചരിത്ര സിനിമയായതിനാല്‍ വൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ മികവില്‍ ചിത്രം എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷൻ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്‍മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിട്ടതായാണ് റിപ്പോര്‍ട്ട്.

നയൻതാരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്‍ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

click me!