ബിഗ് ബോസിലെ പുതിയ ഡെയ്‍ലി ടാസ്‍ക് ചിരിപ്പിക്കും.

ബിഗ് ബോസില്‍ മത്സരാര്‍ഥികള്‍ക്ക് നല്‍കുന്ന ടാസ്‍കുകള്‍ വളരെ രസകരമായി മാറാറുണ്ട്. വളരെ വാശിയോടെ മത്സരിക്കേണ്ടവയ്‍ക്കൊപ്പം തന്നെ ടാസ്‍കുകള്‍ തമാശയ്‍ക്ക് പ്രാധാന്യം നല്‍കുന്നതുമുണ്ട്. മത്സരാര്‍ഥികള്‍ക്ക് പ്രകടനത്തിനും സാധ്യതയുണ്ടാകാറുണ്ട്. ബിഗ് ബോസ് ഹൗസില്‍ ഡെയ്‍ലി ടാസ്‍കായി ലഭിച്ച 'നവരസ' അത്തരത്തില്‍ ഒന്നാണ് എന്നാണ് പ്രൊമൊയില്‍ നിന്ന് വ്യക്തമാകുന്നത്.

ഏതെങ്കിലും ഒരു മത്സരാര്‍ഥി പ്രതിമയെപ്പോല്‍ ടാസ്‍കില്‍ നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ അയാളെ ചിരിപ്പിക്കുകയാണ് വേണ്ടത്. മിഥുൻ, വിഷ്‍ണു, സെറീന, ജുനൈസ് തുടങ്ങിയവരെ ചിരിപ്പിക്കാൻ മത്സരാര്‍ഥികള്‍ നടത്തുന്ന ശ്രമങ്ങള്‍ രസകരമാണ് എന്നാണ് പ്രൊമൊയില്‍ നിന്ന് വ്യക്തമാകുന്നത്. മിഥുൻ, ശോഭ തുടങ്ങിയ മത്സരാര്‍ഥികള്‍ ടാസ്‍കില്‍ മറ്റുള്ളവരെ ചിരിപ്പിക്കാൻ പല ശ്രമങ്ങളും നടത്തുന്നുണ്ട്. ബിഗ് ബോസ് ഹൗസിലെ രസകരമായ ടാസ്‍കാണ് ഇതെന്നാണ് പ്രൊമൊ കണ്ട ആരാധകരും പറയുന്നത്.

ബിഗ് ബോസില്‍ കുറച്ച് ദിവസങ്ങള്‍ സംഘര്‍ഷം നിറഞ്ഞതായിരുന്നു. ബിഗ് ബോസ് ഹൗസ് 'ബിബി കോടതി' ആയി മാറിയിരുന്നു. ബിഗ് ബോസ് മലയാളത്തിലെ മുൻ താരങ്ങളായ റിയാസും ഫിറോസും അഭിഭാഷകരും ജഡ്‍ജും ആയൊക്കെ വീക്ക്‍ലി ടാസ്‍കില്‍ പങ്കെടുത്തു. ബിഗ് ബോസ് മത്സരാര്‍ഥികളുടെ പരാതികളായിരുന്നു കേസായി സ്വീകരിച്ചത്.

ടാസ്‍കില്‍ നിരവധി പരാതികളാണ് ലഭിച്ചത്. അഖില്‍ മാരാര്‍ ശോഭയെ അധിക്ഷേപിച്ചുവെന്ന കേസ് അടക്കം കോടതി പരിഗണിച്ചു. അഖില്‍ മാരാര്‍ മുണ്ടുപൊക്കി കാണിച്ചുവെന്ന് സെറീന പരാതിപ്പെട്ടതിലടക്കം കോടതി ശിക്ഷ വിധിച്ചു. സാഗര്‍ സൂര്യയുമായി തനിക്കുണ്ടായിരുന്ന പ്രണയം സ്‍ട്രാറ്റജിയായിരുന്നുവെന്ന് ആരോപിച്ച ജുനൈസിനെതിരെയുള്ള നാദിറയുടെ പരാതി പരിഗണിക്കവേ തമാശ നിറഞ്ഞ സംഭവങ്ങളുമുണ്ടായി. അഖില്‍ മാരാര്‍, ശോഭ, ജുനൈസ് എന്നിവരെ ടാസ്‍കില്‍ ജഡ്‍ജിയെ ബഹുമാനിക്കാത്തതിന്റെ പേരില്‍ പൂളില്‍ ചാടാൻ നാദിറ വിധിച്ചതടക്കമുള്ള സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ അരങ്ങേറിയത്.

Read More: ഇത് പൊടിപാറും, മഹേഷ് ബാബു ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

YouTube video player