Looop Lapeta release: തപ്‍സിയുടെ 'ലൂപ് ലപേട', ചിത്രം ഒടിടിയിലേക്ക്, റീലീസ് തിയ്യതി പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Jan 08, 2022, 08:25 PM IST
Looop Lapeta release: തപ്‍സിയുടെ 'ലൂപ് ലപേട', ചിത്രം ഒടിടിയിലേക്ക്, റീലീസ് തിയ്യതി പ്രഖ്യാപിച്ചു

Synopsis

തപ്‍സി നായികയാകുന്ന പുതിയ ചിത്രം 'ലൂപ് ലപേട' റിലീസ് പ്രഖ്യാപിച്ചു.

തപ്‍സി (Taapsee Pannu) നായികയാകുന്ന പുതിയ ചിത്രമാണ് 'ലൂപ് ലപേട' (Looop Lapeta). ആകാശ്‍ ഭാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തപ്‍സി തന്നെയായിരുന്നു തന്റെ ചിത്രം പ്രഖ്യാപിച്ചിരുന്നു. ഇപോഴിതാ 'ലൂപ്‍ ലപേട' ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്.

നെറ്റ്‍ഫ്ലിക്സിലൂടെയാണ് തപ്‍സി നായികയാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കുക. ഫെബ്രുവരി നാല് മുതലാണ് ചിത്രം സ്‍ട്രീം ചെയ്യുക.യാഷ് ഖന്ന ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക.  ഗൗരവ് പ്രതീക് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

തനുജ് ഗാര്‍ഗ്, അതുല്‍ കസ്‍ബേകര്‍, ആയുഷ് മഹേശ്വരി എന്നിവരാണ് ചേര്‍ന്നാണ് നിര്‍മാണം. സോണി പിക്ചേഴ്‍സ് ഫിലിം ഇന്ത്യ, എല്ലിപ്‍സിസ് എന്റര്‍ടെയ്‍ൻമെന്റ് എന്നീ ബാനറിലാണ് ലൂപ് ലപേട്ട നിര്‍മിക്കുന്നത്.  ''ലൂപ് ലപേട' എന്ന ചിത്രത്തിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വേറിട്ട മേയ്‍ക്കോവറിലാണ് തപ്‍സി ചിത്രത്തില്‍ എത്തുക.

'സാവി' എന്ന ഒരു കഥാപാത്രമായിട്ടാണ് തപ്‍സി 'ലൂപ് ലപേട'യില്‍ എത്തുന്നത്.  താപ്‍സിക്കൊപ്പം താഹിര്‍ രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. 'സത്യ' എന്ന ഒരു കഥാപാത്രമായിട്ടാണ് താഹിര്‍ രാജ് അഭിനയിച്ചിരിക്കുന്നത്. 1998ല്‍ റിലീസായ ജര്‍മൻ സിനിമ  'റണ്‍ ലോല റണി'ന്റെ ഹിന്ദി റീമേക്കാണ് 'ലൂപ് ലപേട്ട'. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍