തമിഴ് കവി ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

Published : Mar 14, 2026, 03:49 PM ISTUpdated : Mar 14, 2026, 05:04 PM IST
Vairamuthu

Synopsis

തമിഴ്‌നാട്ടിൽ നിന്നും ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു

2025 ലെ ജ്ഞാനപീഠ പുരസ്കാരം തമിഴ് കവിയും ​ഗാനരചയിതാവുമായ ആർ വൈരമുത്തുവിന്. തമിഴ്‌നാട്ടിൽ നിന്നും ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. മികച്ച ​ഗാനരചയിതാവാനുള്ള ദേശീയ അവാർഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ ശില്പവും ഫലകവും പുരസ്‌കാരം 2002ന് ശേഷം ആദ്യമായി തമിഴ് ഭാഷയ്ക്ക് ലഭിക്കുന്ന ജ്ഞാനപീഠ പുരസ്‌കാരം കൂടിയാണിത്.

അതേസമയം 2018 ൽ ഗായിക ചിന്മയി ശ്രീപദ വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു.സ്വിറ്റ്സർലാൻഡിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ഗായിക ചിൻമയി ശ്രീപദയുടെ വെളിപ്പെടുത്തൽ. എന്നാല്‍ ഈ ആരോപണങ്ങൾ വൈരമുത്തു നിഷേധിക്കുകയായിരുന്നു. എന്നാല്‍ വൈരമുത്തുവിന്റെ മറുപടി കള്ളമാണെന്നാണ് ചിന്മയി പ്രതികരണത്തോട് തുറന്നടിച്ചത്. ചിന്മയിക്ക് പിന്നാലെ മറ്റൊരു ഗായികയും വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിന് പിന്നാലെ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും വൈരമുത്തുവിനെതിരെ വിമർശനം ഉയർന്നുവരുന്നുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സ്' രണ്ടാം ഭാഗം വരുന്നു; ഇത് തുടക്കം മാത്രമെന്ന് സംവിധായകർ
പ്രതിഫലമോ പാട്ടിന്റെ അവകാശമോ ലഭിച്ചില്ലെന്ന് അറിവ്, സംവാദത്തിന് തയ്യാറെന്ന് സന്തോഷ് നാരായണൻ;എൻജോയ് എൻജാമിയുടെ പേരിൽ പോരടിച്ച് അറിവും സന്തോഷ് നാരായണനും