Nikki Galrani : നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം; 19കാരൻ അറസ്റ്റിൽ

Web Desk   | Asianet News
Published : Jan 19, 2022, 07:43 PM IST
Nikki Galrani : നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം; 19കാരൻ അറസ്റ്റിൽ

Synopsis

മോഷണ വസ്തുക്കൾ തിരിച്ചുകിട്ടിയത് കൊണ്ട് ധനുഷിന്റെ പേരിലുള്ള പരാതി നടി പിൽവലിക്കുമെന്ന് പൊലീസ് അറിയിച്ചതായാണ് റിപ്പോർട്ട്. 

ചെന്നൈ: ചലച്ചിത്ര താരം നിക്കി ഗൽറാണിയുടെ(Nikki Galrani) വീട്ടിൽ മോഷണം. നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാർട്മെന്റിലാണ് സംഭവം നടന്നത്. കേസിൽ 19കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. പിടിയിലായ ധനുഷ് നടിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ആളാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

കഴിഞ്ഞ അഞ്ച് മാസമായി ധനുഷ് നിക്കിയുടെ വീട്ടിൽ ജോലി ചെയ്തു വരികയാണ്. പണത്തോടൊപ്പം 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് മോഷണം പോയത്. ജനുവരി 11നാണ് മോഷണം നടക്കുന്നതെന്നും മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞുവെന്നുമാണ് നടിയുടെ പരാതി. 

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധനുഷ് ആണ് മോഷണം നടത്തിയത് എന്ന് സ്ഥിരീകരിച്ചത്. പിന്നാലെ നടന്ന അന്വേഷണത്തിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇയാളെ പിടികൂടുക ആയിരുന്നു. നടിയുടെ വീട്ടിൽ നിന്നും മോഷണം പോയ സാധനങ്ങളും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മോഷണ വസ്തുക്കൾ തിരിച്ചുകിട്ടിയത് കൊണ്ട് ധനുഷിന്റെ പേരിലുള്ള പരാതി നടി പിൽവലിക്കുമെന്ന് പൊലീസ് അറിയിച്ചതായാണ് റിപ്പോർട്ട്. 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍