ഒടുവില്‍ നടൻ പ്രഭാസ് വിവാഹിതനാകുന്നോ?, ഇതാ കുടുംബത്തിന്റെ പ്രതികരണം

Published : Oct 18, 2023, 12:51 PM IST
ഒടുവില്‍ നടൻ പ്രഭാസ് വിവാഹിതനാകുന്നോ?, ഇതാ കുടുംബത്തിന്റെ പ്രതികരണം

Synopsis

തെലുങ്ക് നടൻ പ്രഭാസിന്റെ വിവാഹിതനാകുന്നു?.

തെലുങ്ക് നടൻ പ്രഭാസിന്റെ വിവാഹിതനാകുന്ന വാര്‍ത്ത കുറേക്കാലമായി പ്രചരിക്കുന്നുണ്ട്. പലപ്പോഴും പ്രഭാസ് അതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്‍തിട്ടുണ്ട്. ക്രോണിക് ബാച്ചിലറായി പ്രഭാസ് തുടരുകയുമാണ്. എന്നാല്‍ ഇപ്പോള്‍ പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്.

അന്തരിച്ച കൃഷ്‍ണം രാജുവിന്റെ ഭാര്യയും താരത്തിന്റെ അമ്മായിയുമായ ശ്യാമള ദേവിയാണ് ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ഒരു വിവരം പങ്കുവെച്ചിരിക്കുന്നത്. വിവാഹം എന്തായാലും ഉറപ്പാണ്. മിക്കവാറും അടുത്ത ദസറയ്‍ക്ക് മുമ്പ് വിവാഹം നടക്കും. തിയ്യതി എപ്പോഴായിരിക്കും എന്ന് ഇപ്പോള്‍ തനിക്ക് വ്യക്തമാക്കാനാകില്ല എന്തായാലും വൈകാതെ ഒരു നല്ല വാര്‍ത്ത കേള്‍ക്കാനാകും എന്നുമാണ് ശ്യാമള ദേവി വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രഭാസ് നായകനായി വേഷമിടുന്ന പുതിയ ചിത്രമായി റിലീസ് ചെയ്യാനുള്ളത് സലാറാണ്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ട്. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ ട്വീറ്റ് ചെയ്‍തിരുന്നു. ഡിസംബര്‍ 21നാണ് പ്രഭാസിന്റെ പുതിയ ചിത്രം യുഎസില്‍ റിലീസ് ചെയ്യുകയെന്നും  സലാറിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കെജിഎഫി'ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ സലാര്‍ ഒരുക്കുന്നത്. മലയാളത്തിന്റെ പൃഥ്വിരാജും സലാറില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് സലാറില്‍.  സലാറിന്റെ നിര്‍മാണം ഹൊംബാള ഫിലിംസാണ്. വില്ലനായി എത്തുന്നത് മധു ഗുരുസ്വാമിയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഭുവൻ ഗൗഡയാണ്. സംഗീതം രവി ബസ്രുറാണ്.

Read More: മോഹൻലാല്‍ രണ്ടാമൻ, ഒന്നാമൻ ആ താരം, വിജയ് സര്‍വകാല റെക്കോര്‍ഡ് തിരുത്തുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍