കേരളത്തിലും മോഹൻലാല്‍ രണ്ടാം സ്ഥാനത്താണ്.

ലിയോ എത്ര നേടും എന്നതാണ് സിനിമ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. കേരളത്തില്‍ ഇതിനകം ലിയോ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ റിലീസ് റെക്കോര്‍ഡ് നേടിക്കഴിഞ്ഞു. ഇതുവരെയുള്ള കേരളത്തിലെ ഒരു സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് തകര്‍ക്കാൻ കഴിയുമോ എന്നാണ് പ്രേക്ഷകര്‍ ആകാംക്ഷപൂര്‍വം ചോദിക്കുന്നത്. കേരള ബോക്സ് ഓഫീസില്‍ 89.40 കോടി രൂപ നേടിയ ഹിറ്റായ 2018ന്റെ പേരിലാണ് ഇപ്പോള്‍ കളക്ഷൻ റെക്കോര്‍ഡുള്ളത്.

ആഗോളതലത്തില്‍ 2018 ആകെ 200 കോടി രൂപയോളം നേടിയിരുന്നു. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്നതും 2018 ആണ്. 2023ലെ റെക്കോര്‍ഡും സ്വാഭാവികമായും 2018നാണ്. ടൊവിനോ തോമസടക്കമുള്ള ഒട്ടേറെ യുവ താരങ്ങളില്‍ അണിനിരന്ന 2018 വിസ്‍മയിപ്പിക്കുന്ന ഒരു വിജയമായിട്ടായിരുന്നു മാറിയപ്പോള്‍ കേരള ബോക്സ് ഓഫീസിലെ കളക്ഷൻ റെക്കോര്‍ഡായി.

രണ്ടാം സ്ഥാനത്താണ് മലയാളത്തിന്റെ പ്രിയ താരം മോഹൻലാല്‍. പുലിമുരുകനാണ് മോഹൻലാലിനെ കേരള ബോക്സ് ഓഫീസ് കളക്ഷനിലെ ആ സുവര്‍ണ നേട്ടത്തിലെത്തിച്ചത്. പുലിമുരുകൻ കേരളത്തില്‍ നിന്ന് 85.15 കോടി രൂപ ആകെ നേടിയപ്പോള്‍ ആഗോളതലത്തില്‍ 100 കോടി നേടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡുണ്ടായിരുന്നു. പ്രഭാസ് നായകനായ ബാഹുബലി 2 കളക്ഷനില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് കേരളത്തില്‍ ആകെ 74.50 കോടി നേടിക്കൊണ്ടാണ്.

നാലാം സ്ഥാനത്ത് രാജ്യമെമ്പാടും വിസ്‍മയിപ്പിച്ച ചിത്രമായ കെജിഎഫ്: ചാപ്റ്റര്‍ രണ്ടാണ്. കന്നഡയുടെ യാഷ് പടയോട്ടം നടത്തിയപ്പോള്‍ കളക്ഷനില്‍ റെക്കോര്‍ഡുകളായിരുന്നു സൃഷ്‍ടിക്കപ്പെട്ടത്. അങ്ങനെ കേരളത്തിലും യാഷ് മുന്നിലെത്തി. കെജിഎഫ് 2 ആകെ 68.50 കോടി രൂപയാണ് കേരള ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.

Read More: വിജയ് ജാഗ്രതൈ, ബാലയ്യയും നേടിയത് കോടികള്‍, ലിയോയോട് ഏറ്റുമുട്ടാൻ ഭഗവന്ത് കേസരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക