തെലുങ്ക് താരം സായ് ധരം തേജിന് ബൈക്ക് അപകടത്തില്‍ പരിക്ക്

Published : Sep 10, 2021, 10:36 PM IST
തെലുങ്ക് താരം സായ് ധരം തേജിന് ബൈക്ക് അപകടത്തില്‍ പരിക്ക്

Synopsis

ദേവ കട്ട സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'റിപബ്ലിക്കി'ന്‍റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു ഈ ദിവസങ്ങളില്‍ സായ് ധരം തേജ്

പ്രമുഖ തെലുങ്ക് സിനിമാതാരം സായ് ധരം തേജിന് ബൈക്കപകടത്തില്‍ പരിക്കേറ്റു. ഹൈദരാബാദിലെ പ്രശസ്‍തമായ ദുര്‍ഗംചെരുവു കേബിള്‍ പാലത്തിലൂടെ സ്പോര്‍ട്‍സ് ബൈക്ക് ഓടിച്ചുപോകവെയാണ് അപകടം ഉണ്ടായത്. ബോധക്ഷയം സംഭവിച്ച നടനെ ഉടന്‍ തന്നെ മെഡികവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സായ് ധരം തേജ് അപകടനില തരണം ചെയ്‍തെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും തെലുങ്ക് സിനിമകളുടെ പിആര്‍ഒ ആയ വംശി കാക ട്വീറ്റ് ചെയ്‍തി. ഡോക്ടര്‍മാരുടെ മുന്‍കരുതല്‍ എന്ന നിലയിലുള്ള നിരീക്ഷണത്തിലാണ് നടനെന്നും. അതേസമയം സായ് ധരം തേജിന്‍റെ പേരിനൊപ്പം 'ഗെറ്റ് വെല്‍ സൂണ്‍' എന്ന ഹാഷ് ടാഗ് മിനിറ്റുകള്‍ക്കുള്ളില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്.

ദേവ കട്ട സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'റിപബ്ലിക്കി'ന്‍റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു ഈ ദിവസങ്ങളില്‍ സായ് ധരം തേജ്. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രത്തില്‍ ജഗപതി ബാബു, രമ്യ കൃഷ്‍ണന്‍, രാഹുല്‍ രാമകൃഷ്‍ണ, സായ് ധീന തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇത് പ്രഭാസിന്റെ ലോകം; 'ലെഗസി ഓഫ് ദി രാജാസാബ്' സീരീസിന് തുടക്കം, ഇൻട്രോ വീഡിയോ എത്തി
‘വെൻ മോണിംഗ് കംസ്’ സ്വന്തം നാടായ ജമൈക്കയ്ക്കുള്ള പ്രേമലേഖനം: കെല്ലി ഫൈഫ് മാർഷൽ