തെലുങ്ക് നടന്‍ തുമ്മല നരസിംഹ റെഡ്ഡി കൊവിഡ് ബാധിച്ച് മരിച്ചു

Published : May 10, 2021, 05:28 PM ISTUpdated : May 10, 2021, 05:38 PM IST
തെലുങ്ക് നടന്‍ തുമ്മല നരസിംഹ റെഡ്ഡി കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

സിനിമാ പത്രപ്രവര്‍ത്തകനായും നടനായും പ്രിയങ്കരനായ തങ്ങളുടെ സഹപ്രവര്‍ത്തകന്‍റെ വിയോഗത്തില്‍ വൈകാരികതയോടെയാണ് തെലുങ്ക് സിനിമാലോകം പ്രതികരിച്ചത്

തെലുങ്കിലെ ജനപ്രിയ യുട്യൂബ് അവതാരകനും സിനിമാ പത്രപ്രവര്‍ത്തകനും നടനുമായ തുമ്മല നരസിംഹ റെഡ്ഡി (ടിഎന്‍ആര്‍) അന്തരിച്ചു. കൊവിഡ് ചികിത്സയില്‍ തുടരുന്നതിനിടെ ഹൈദരാബാദില്‍ വച്ചാണ് മരണം. 'മഹേഷിന്‍റെ പ്രതികാര'ത്തിന്‍റെ തെലുങ്ക് റീമേക്ക് ആയ 'ഉമാ മഹേശ്വര ഉഗ്ര രൂപസ്യ', ഹിറ്റ്, ഫലക്നുമ ദാസ്, ജോര്‍ജ് റെഡ്ഡി എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഫ്രാങ്ക്ലി വിത്ത് ടിഎന്‍ആര്‍' എന്ന യുട്യൂബ് ഷോയും ഏറെ ജനപ്രിയമായിരുന്നു.

സിനിമാ പത്രപ്രവര്‍ത്തകനായും നടനായും പ്രിയങ്കരനായ തങ്ങളുടെ സഹപ്രവര്‍ത്തകന്‍റെ വിയോഗത്തില്‍ വൈകാരികതയോടെയാണ് തെലുങ്ക് സിനിമാലോകം പ്രതികരിച്ചത്. "ടിഎന്‍ആര്‍ ഗാരുവിന്‍റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. അദ്ദേഹത്തിന്‍റെ ചില അഭിമുഖങ്ങള്‍ കണ്ടിട്ടുണ്ട്. അതിനുവേണ്ടി നടത്തുന്ന പഠനങ്ങളും അതിഥികളെക്കൊണ്ട് അവരുടെ മനസിലുള്ളത് പറയിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവും മികച്ചതായിരുന്നു. ആദരാഞ്ജലികള്‍. അദ്ദേഹത്തിന്‍റെ കുടുംബത്തിന് ഇതിനെ മറികടക്കാനുള്ള കരുത്തുണ്ടാവട്ടെ", നടന്‍ നാനി ട്വീറ്റ് ചെയ്‍തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇങ്ങനെയൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി'എന്ന് പ്രഭാസ്; 'രാജാസാബ്' ജനുവരി 9ന്
ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍