വിജയ് സേതുപതിക്കൊപ്പം നിത്യ മേനന്‍; 'തലൈവന്‍ തലൈവി' റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Jun 29, 2025, 02:41 PM IST
Thalaivan Thalaivii tamil movie release date announced Vijay Sethupathi nithya menen

Synopsis

ജൂലൈയില്‍ തിയറ്ററുകളില്‍

വിജയ് സേതുപതി, നിത്യ മേനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാണ്ഡിരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് തലൈവന്‍ തലൈവി. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും. പസങ്ക, എതര്‍ക്കും തുനിന്തവന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് പാണ്ഡിരാജ്. യോഗി ബാബുവാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണന്‍റേതാണ് സംഗീതം.

ഏസ് എന്ന ചിത്രത്തിന്‍റെ റിലീസിന് ശേഷം രണ്ട് മാസത്തിനിപ്പുറം തിയറ്ററുകളിലെത്തുന്ന വിജയ് സേതുപതി ചിത്രമായിരിക്കും തലൈവന്‍ തലൈവി. റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആകാശവീരന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ആകാശവീരന്‍റെ ഭാര്യ പേരരശിയെയാണ് നിത്യ മേനന്‍ അവതരിപ്പിക്കുന്നത്. ഒരു ഹോട്ടല്‍ നടത്തിപ്പുകാരനാണ് ചിത്രത്തിലെ നായകന്‍. നേരത്തെ 2022 ല്‍ പുറത്തെത്തിയ മലയാള ചിത്രം 19 (1) (എ)യില്‍ വിജയ് സേതുപതിയും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തലൈവാസല്‍ വിജയ്, ശരവണന്‍, ആര്‍ കെ സുരേഷ്, റോഷിനി ഹരിപ്രിയന്‍ തുടങ്ങിയവരും ചിത്രത്തിന്‍റെ താരനിരയില്‍ ഉണ്ട്.

സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ ടിജി ത്യാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജി ശരവണന്‍, സായ് സിദ്ധാര്‍ഥ് എന്നിവരാണ് സഹനിര്‍മ്മാണം. ഛായാഗ്രഹണം എം സുകുമാര്‍, കലാസംവിധാനം കെ വീരസമന്‍, എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, സ്റ്റണ്ട് മാസ്റ്റര്‍ കലൈ കിങ്സണ്‍, കൊറിയോഗ്രഫി ബാബ ഭാസ്കര്‍, വരികള്‍ വിവേക്, വസ്ത്രാലങ്കാരം പൂര്‍ണിമ രാമസ്വാമി, കോസ്റ്റ്യൂം കെ നടരാജ്, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി (ഒളി ലാബ്)സ മ്യൂസിക് സൂപ്പര്‍വൈസര്‍ സന്തോഷ് കുമാര്‍, വിഎഫ്എക്സ് പ്രൊഡ്യൂസര്‍ ബി ആര്‍ വെങ്കടേഷ്, ഡിഐ പ്രശാന്ത് സോമശേഖര്‍ (നാക്ക് സ്റ്റുഡിയോസ്), സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, പിആര്‍ഒ നിഖില്‍ മുരുകന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാമദോസ്, എന്‍ മഹേന്ദ്രന്‍, സബ്ടൈറ്റില്‍സ് രേഖ്സ്, വീഡിയോ അനിമേഷന്‍ എഡിഎഫ്എക്സ് സ്റ്റുഡിയോ, ഓഡിയോ ലേബല്‍ തിങ്ക് മ്യൂസിക്.

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ