ഒങ്കാറ എന്ന ചിത്രത്തിനുശേഷം ഉണ്ണി കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം

ഏഴാമത് മധ്യപ്രദേശ് വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഉണ്ണി കെ ആർ സംവിധാനം ചെയ്ത എ പ്രഗനന്റ് വിഡോ തെരഞ്ഞെടുക്കപ്പെട്ടു. 2026 ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് ഫെസ്റ്റിവല്‍. റ്റ്വിങ്കിൾ ജോബി നായികയാവുന്ന ചിത്രത്തില്‍ അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥപറയുന്നു. ഉണ്ണി കെ ആറിന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ഒങ്കാറ എന്ന ചിത്രത്തിനുശേഷം ഉണ്ണി കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എ പ്രഗനന്റ് വിഡോ.

വ്യാസചിത്രയുടെ ബാനറില്‍ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് അവതരിപ്പിക്കുന്ന ഈ ചിത്രം ക്രൗഡ് ക്ലാപ്‌സ്, സൗ സിനിമാസ് എന്നീ ബാനറുകളില്‍ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്, വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ശിവന്‍കുട്ടി നായര്‍, അജീഷ് കൃഷ്ണ, അഖില, സജിലാൽ നായർ, സന്തോഷ് കുറുപ്പ്, തുഷാര പിള്ള, അമയ പ്രസാദ്, ചന്ദ്രൻ പാവറട്ടി, അരവിന്ദ് സുബ്രഹ്മണ്യം, എ എം സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

തിരക്കഥ, സംഭാഷണം രാജേഷ് തില്ലങ്കേരി, ഛായാഗ്രഹണം സാംലാൽ പി തോമസ്, എഡിറ്റർ സുജീർ ബാബു സുരേന്ദ്രൻ, സംഗീതം സുധേന്ദുരാജ്, ശബ്ദമിശ്രണം ആനന്ദ് ബാബു, കളറിസ്റ്റ് ബിപിൻ വർമ്മ, ശബ്ദലേഖനം ജോയ് നായർ, സൗണ്ട് എഫക്ട്സ് രാജേഷ് കെ ആർ, കലാസംവിധാനം രതീഷ് വലിയകുളങ്ങര, മേക്കപ്പ് ചീഫ് ജയൻ പൂങ്കുളം, മേക്കപ്പ്മാൻ സുധീഷ് ഇരുവൈകോണം, ക്യുറേറ്റർ രാജേഷ് കുമാർ ഏക, സബ്ടൈറ്റിൽസ് വൺഇഞ്ച് ബാരിയർ. ഓഫീസ് ഹെഡ് കല ബൈജു, അഡീഷണല്‍ സോങ് പോളി വര്‍ഗീസ്, ഗാനരചന ഡോ. സുകേഷ്, ഡോ. ബിജു ബാലകൃഷ്ണൻ, തുമ്പൂർ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീർത്തനം ഭാസ്കർ ഗുപ്ത വടക്കേപ്പാട്, അസോസിയേറ്റ് ഡയറക്ടർ ബൈജു ഭാസ്കർ, രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ ഡിസൈനർ സജേഷ് രവി, പ്രൊഡക്ഷൻ കൺട്രോളർ അനിൽ കല്ലാർ, പി ആർ ഒ- എ എസ് ദിനേശ്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live