അര്‍ജുന്‍, ഗൗതം മേനോന്‍, മാത്യു തോമസ്; 'ദളപതി 67' ല്‍ വിജയ്‍ക്കൊപ്പമെത്തുക ഈ 9 താരങ്ങള്‍
ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് അക്കൂട്ടത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ്

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് കമല്‍ ഹാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ വിക്രം. മുന്‍പും വിലയങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും സംവിധായകന്‍ ലോകേഷിനും ഇത്രയും പ്രശസ്തി നേടിക്കൊടുത്ത മറ്റൊരു ചിത്രമില്ല. ലോകേഷിനെ സംബന്ധിച്ച് കരിയറിലെ ഹാട്രിക് വിജയം കൂടിയായിരുന്നു വിക്രം. കൈതിയും മാസ്റ്ററുമാണ് വിക്രത്തിന് മുന്‍പെത്തിയ മറ്റു രണ്ട് ചിത്രങ്ങള്‍. തമിഴ് സിനിമയില്‍ നിലവില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സംവിധായകന്‍ ആയതിനാല്‍ത്തന്നെ ലോകേഷിന്‍റെ അടുത്ത ചിത്രവും സിനിമാപ്രേമികളുടെ സജീവ ചര്‍ച്ചയില്‍ ഉണ്ട്. വിജയ് നായകനാവുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ ആയിരുന്നു. ഇന്നിതാ ചിത്രത്തിലെ കാസ്റ്റിംഗിന്‍റെ ഒരു പ്രധാന ഭാഗം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
വിജയ്‍ക്കൊപ്പം എത്തുന്ന ഒന്‍പത് താരങ്ങളെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് അക്കൂട്ടത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ്. പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്.
ALSO READ : 'മണ്‍ഡേ ടെസ്റ്റ്' പാസ്സായി 'പഠാന്‍'; ഷാരൂഖ് ചിത്രം തിങ്കളാഴ്ച നേടിയത്
മാസ്റ്റര്‍ എന്ന വിജയ ചിത്രത്തിനു ശേഷം ലോകേഷ് കനകരാജും വിജയ്‍യും ഒരുമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരി 2 ന് ആരംഭിച്ചിരുന്നു. അനിരുദ്ധ് രവിചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. രാംകുമാര്‍ ബാലസുബ്രഹ്‍മണ്യമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.