കൈനകരി തങ്കരാജ്, ശിവജി ഗുരുവായൂർ, സന്തോഷ് കീഴാറ്റൂർ, രാജേഷ് ഹെബ്ബാർ, അരുൺ രാഘവൻ, അതുൽ ആർ അശോക്, രെഞ്ജി കാങ്കോൽ, ശ്രീജിത്ത് കണ്ണൂർ എന്നിവരാണ് പ്രധാന താരങ്ങൾ.
ചിത്രമൂല ക്രിയേഷൻസിന്റെ ബാനറിൽ സുധീഷ് യതി, കുക്കു ജീവൻ, കുക്കു സുജാത എന്നിവർ നിർമ്മിച്ച് മുരളിലക്ഷമൺ സംവിധാനം ചെയ്ത കൊലോസ്യൻസ് 3:25 എന്ന ഹ്രസ്വചിത്രം സൈന മൂവീസിന്റെ ഒടിടി പ്ലാറ്റ്ഫോമിലും, യൂട്യൂബിലുമായിപുറത്തിറങ്ങി. ഗ്രീഷ്മറി ജിൻ, ജിജേഷ് പികെ, രാഹുൽ അജയകുമാർ, മുരളി ലക്ഷമൺ എന്നിവർ ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു ശശികുമാർ ആണ്.
കൈനകരി തങ്കരാജ്, ശിവജി ഗുരുവായൂർ, സന്തോഷ് കീഴാറ്റൂർ, രാജേഷ് ഹെബ്ബാർ, അരുൺ രാഘവൻ, അതുൽ ആർ അശോക്, രെഞ്ജി കാങ്കോൽ, ശ്രീജിത്ത് കണ്ണൂർ എന്നിവരാണ് പ്രധാന താരങ്ങൾ.
എഡിറ്റിംഗ് സൂരജ് അയ്യപ്പൻ, പാശ്ചാത്തല സംഗീതം രാഗേഷ് സ്വാമിനാഥൻ, സംഘട്ടനം അഷറഫ് ഗുരുക്കൾ, മെയ്ക്കപ്പ് രാജീവ് അങ്കമാലി, കോസ്റ്റ്യും കുക്കു ജീവൻ, പിആര്‍ഒ എഎസ് ദിനേശ്,സംസ്ഥാന അവാർഡ് ജേതാവായ ലിജു പ്രഭാകർ ആണ് ഇതിന്റെ ഡിഐ നിർവഹിച്ചിരിക്കുന്നത്. സിനിമയോട് കിടപിടിക്കുന്ന മെയ്ക്കിംഗ് സ്റ്റെല്‍ കൊണ്ട് യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ് കൊലോസ്യൻസ് 3:25. അന്തരിച്ച നടന്‍ കൈനകരി തങ്കരാജിന്‍റെ അവസാനം ചിത്രം കൂടിയാണ് കൊലോസ്യൻസ് 3:25.

സോഷ്യൽ മീഡിയയുടെ ഭീതിപ്പെടുത്തുന്ന വശം തുറന്ന് കാണിച്ച് 'കൂപമണ്ഡൂകം'
'വീട്ടുകാർ എനിക്കിട്ടിരിക്കുന്ന വില 100 പവനും 5 ലക്ഷം രൂപയും കാറും'; ശ്രദ്ധനേടി 'ഐഡൻ്റിറ്റി'
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News
