വയനാടിന്‍റെ വേദനയിൽ പങ്ക് ചേരുന്നു; 'താനാരാ' റിലീസ് വീണ്ടും നീട്ടി വെച്ചു, പുതിയ റിലീസ് ഡേറ്റ്

Published : Aug 04, 2024, 08:09 AM IST
വയനാടിന്‍റെ വേദനയിൽ പങ്ക് ചേരുന്നു; 'താനാരാ' റിലീസ് വീണ്ടും നീട്ടി വെച്ചു, പുതിയ റിലീസ് ഡേറ്റ്

Synopsis

മുൻ നിശ്ചയിച്ച പ്രകാരം കേരളത്തിലും മറ്റ് വിദേശ രാജ്യങ്ങളിലും ഒരേ ദിവസം തന്നെയായിരിക്കും റിലീസ് ചെയ്യുക. ഹരിദാസ് ആണ് 'താനാരാ' ഒരുക്കിയിരിക്കുന്നത്. 

കൊച്ചി: വയനാടിന്റെ തീരാവേദനയിൽ പങ്ക് ചേർന്നും നിലവിലെ കേരളത്തിന്റെ സ്ഥിഗതികൾ മനസ്സിലാക്കിയും ഈ വരുന്ന ഓഗസ്റ്റ് 9 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം 'താനാരാ'യുടെ റിലീസ് തിയ്യതി മാറ്റിയാതായി അണിയറപ്രവർത്തകർ അറിയിച്ചു. റാഫി തിരക്കഥ എഴുതി ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് അണിനിരക്കുന്ന ചിത്രം ആഗസ്റ്റ് 23 ലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്. 

മുൻ നിശ്ചയിച്ച പ്രകാരം കേരളത്തിലും മറ്റ് വിദേശ രാജ്യങ്ങളിലും ഒരേ ദിവസം തന്നെയായിരിക്കും റിലീസ് ചെയ്യുക. ഹരിദാസ് ആണ് 'താനാരാ' ഒരുക്കിയിരിക്കുന്നത്. ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ആണ് ഹരിദാസ്.  'താനാരാ' നിർമ്മിച്ചിരിക്കുന്നത് വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ്. ഗോപി സുന്ദർ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

കോ - പ്രൊഡ്യൂസർ: സുജ മത്തായി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: കെ.ആർ. ജയകുമാർ, ബിജു എം.പി, എന്നിവരാണ്. ഛായാ​ഗ്രഹണം: വിഷ്ണു നാരായണൻ. എഡിറ്റിംഗ് - വി സാജൻ. ഗാനരചന: ബി.കെ. ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പോഡുത്താസ്, കോ ഡയറക്ടർ: ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, രാജീവ് ഷെട്ടി

കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റിൽസ്: മോഹൻ സുരഭി, ഡിസൈൻ: ഫോറെസ്റ്റ് ഓൾ വേദർ, പി.ആർ.ഒ: വാഴൂർ ജോസ്, നിയാസ് നൗഷാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സും വൺ ഡേ ഫിലിംസും ചേർന്നു ചിത്രം തീയറ്ററുകളിൽ എത്തിക്കും.

പഴയ വീഞ്ഞ് പുതിയ കുപ്പി, 'സ്വാതന്ത്ര്യദിനത്തില്‍' പണികിട്ടുമോ അക്ഷയ് കുമാറിന്; ആകാംക്ഷയില്‍ സിനിമ ലോകം

'ആവേശത്തില്‍ ഫഹദിനൊപ്പം പ്രധാന വേഷത്തില്‍ മൂന്ന് ഇന്‍ഫ്ലൂവെന്‍സര്‍ പിള്ളേര്, ബോളിവുഡില്‍ ആയിരുന്നെങ്കിലോ...'

​​​​​​​Asianet News Live
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക