Asianet News MalayalamAsianet News Malayalam

പഴയ വീഞ്ഞ് പുതിയ കുപ്പി, 'സ്വാതന്ത്ര്യദിനത്തില്‍' പണികിട്ടുമോ അക്ഷയ് കുമാറിന്; ആകാംക്ഷയില്‍ സിനിമ ലോകം

മുദാസ്സര്‍ അസീസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച കോമഡി ഡ്രാമ ചിത്രം ഖേല്‍ ഖേല്‍ മേം ആണ് ആ ചിത്രം.

Khel Khel Mein Official Trailer bollywood upset on Akshay Kumar new film again a remake vvk
Author
First Published Aug 3, 2024, 1:05 PM IST | Last Updated Aug 3, 2024, 1:08 PM IST

മുംബൈ: ബോളിവുഡില്‍ 2020 വരെ ഹിറ്റുകള്‍ എന്ന് പറഞ്ഞാല്‍ അത് അക്ഷയ് കുമാര്‍ ആയിരുന്നു. ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുള്ള നായകനായിരുന്നു അക്ഷയ് കുമാര്‍. എന്നാല്‍ കൊവിഡിന് ശേഷം അക്ഷയ് കുമാറിന് ലഭിച്ചിരുന്ന ഈ ഭാഗ്യം അങ്ങ് മാഞ്ഞുവെന്നാണ് യാഥാര്‍ത്ഥ്യം. ഏറ്റവുമൊടുവിലെത്തിയ സര്‍ഫിറയും കാര്യമായി ശ്രദ്ധ നേടിയില്ല. തുടര്‍ച്ചയായി പരാജയങ്ങള്‍. ഈ പരാജയത്തിന്‍റെ പടു കുഴിയില്‍ നില്‍ക്കുന്ന അക്ഷയ് കുമാറിന്‍റെ അടുത്ത ചിത്രവും ഇപ്പോള്‍ വരുകയാണ്. 

മുദാസ്സര്‍ അസീസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച കോമഡി ഡ്രാമ ചിത്രം ഖേല്‍ ഖേല്‍ മേം ആണ് ആ ചിത്രം. അക്ഷയ് കുമാറിന് തുടര്‍ പരാജയങ്ങളില്‍ ആശ്വാസമാകും ഈ ചിത്രം എന്നാണ് പൊതുവില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ സംഭവം അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒന്നാമത് ചിത്രം ഒരു റീമേക്കാണ് എന്നതാണ്. പലരും കഴിഞ്ഞ ദിവസമാണ്  2016 ല്‍ റിലീസ് ചെയ്യപ്പെട്ട ഇറ്റാലിയന്‍ ചിത്രം പെര്‍ഫെക്റ്റ് സ്ട്രേഞ്ചേഴ്സിന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ഖേല്‍ ഖേല്‍ മേം എന്ന് മനസിലാക്കിയത്. ഏറ്റവും അവസാനം ഇറങ്ങി ബോക്സോഫീസില്‍ വന്‍ പരാജയമായ സര്‍ഫിറയും ഒരു റീമേക്കായിരുന്നു. 

അതിനാല്‍ തന്നെ ട്രെയിലറിന് അടിയില്‍ പോലും പലയിടത്തും നിരാശ നിറഞ്ഞ കമന്‍റുകളാണ് വരുന്നത്. പല ഭാഷകളില്‍ ഒഫീഷ്യലായും അണ്‍ ഒഫീഷ്യലായും റീമേക്ക് ചെയ്യപ്പെട്ട് പരിചിതമായ കഥഗതിയാണ് ചിത്രത്തിന് എന്നത് വലിയ നിരാശയാണ് ബോളിവുഡില്‍ ഉണ്ടാക്കിയിരിക്കുന്നത്.

സര്‍ഫിറ വലിയ നിരൂപക പ്രശംസ നേടിയിട്ടും. ഒടിടി വഴി എല്ലാവര്‍ക്കും പരിചിതമായ സിനിമ എന്ന നിലയിലാണ് അത് വിജയിക്കാതിരുന്നത് എന്ന് അഭിപ്രായം വന്നിരുന്നു. അത് വച്ച് നോക്കിയാല്‍ ഖേല്‍ ഖേല്‍ മേം ഫലം എന്താകും എന്ന ആകാംക്ഷയിലാണ് ബോളിവുഡ്.

അതിനൊപ്പം തന്നെ കടുത്ത മത്സരമാണ് റിലീസ് ദിവസമായ ഓഗസ്റ്റ് 15ന് ഈ ചിത്രം നേരിടുന്നത്. ജോൺ എബ്രഹാം നായകനായ വേദ, സ്ത്രീ 2 എന്ന രണ്ട് ഹിന്ദി ചിത്രങ്ങള്‍ക്കൊപ്പമാണ് ഖേല്‍ ഖേല്‍ മേം  ഇറങ്ങുന്നത്. ഇതില്‍ സ്ത്രീ 2 ബോളിവുഡ് ഏറെക്കാലമായി കാത്തിരിക്കുന്ന രണ്ടാം ഭാഗമാണ്. അതിനാല്‍ തന്നെ കടുത്ത മത്സരവും അക്ഷയ് ചിത്രത്തിന് ഭീഷണിയാണ്. 

ആദ്യ ഭാഗത്ത് മലയാളി നടി രണ്ടാം ഭാഗത്ത് മറ്റൊരു മലയാളി നടി: ആ വമ്പൻ ഹിറ്റിന് രണ്ടാം ഭാഗം, നായകനായി കാര്‍ത്തി

ദീപിക പാദുകോണ്‍ രഹസ്യമായി പ്രസവിച്ചോ? കുഞ്ഞ് ആണോ?: വൈറലായ വാര്‍ത്തയ്ക്ക് പിന്നില്‍

Latest Videos
Follow Us:
Download App:
  • android
  • ios