'ആവേശത്തില്‍ ഫഹദിനൊപ്പം പ്രധാന വേഷത്തില്‍ മൂന്ന് ഇന്‍ഫ്ലൂവെന്‍സര്‍ പിള്ളേര്, ബോളിവുഡില്‍ ആയിരുന്നെങ്കിലോ...'
ഫഹദ് ഫാസിൽ നായകനായ മലയാള ചിത്രം ആവേശത്തെ പ്രശംസിച്ച അദ്ദേഹം ഇതില്‍ പ്രധാന മൂന്ന് വേഷങ്ങള്‍ ചെയ്തത് മൂന്ന് ഇന്‍ഫ്ലുവെന്‍സര്‍ പയ്യന്മാരാണ്.
മുംബൈ: ഹിന്ദി ചലച്ചിത്ര വ്യവസായം ഇപ്പോഴും താരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന വിമര്‍ശനവുമായി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങള്‍ ബോളിവുഡിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന്‍റെ പ്രധാന കാരണവും ഇതാണെന്ന് അനുരാഗ് പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ കിൽ എന്ന ചിത്രത്തെ അഭിനന്ദിച്ച അനുരാഗ് കശ്യപ് ഒരു യഥാർത്ഥ കഥ പറയുന്നതിനേക്കാൾ ബോളിവുഡ് പൊതുവെ "സ്റ്റാർ പവറിൽ" ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് കുറ്റപ്പെടുത്തി.
ഫഹദ് ഫാസിൽ നായകനായ മലയാള ചിത്രം ആവേശത്തെ പ്രശംസിച്ച അദ്ദേഹം ഇതില്‍ പ്രധാന മൂന്ന് വേഷങ്ങള്‍ ചെയ്തത് മൂന്ന് ഇന്‍ഫ്ലുവെന്‍സര്‍ പയ്യന്മാരാണ്. ബോളിവുഡിൽ ആണെങ്കില്‍ ആ റോള്‍ ഏതെങ്കിലും വലിയ താരങ്ങളെ കൊണ്ട് കുത്തിനിറയ്ക്കും. ഒരു യഥാർത്ഥ കഥ പറയുന്നതിനുപകരം സ്റ്റാർ പവറിലാണ് ബോളിവുഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അനുരാഗ് കശ്യപ് ദ ഹിന്ദുവിനോട് പറഞ്ഞു.
ആവർത്തിച്ചുള്ള ഫോർമുലകളുടെ കെണിയിൽ ബോളിവുഡ് പലപ്പോഴും വീഴാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചില സമയത്ത് ഔട്ട് ഓഫ് ബോക്സിന് പുറത്ത് അവർ അതിശയകരമായ ചില സിനിമകൾ ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ 12ത്ത് ഫെയിലും ഈ വർഷത്തെ ലാപത ലേഡീസിനെയും അദ്ദേഹം പ്രശംസിച്ചു.
"ഒറിജിനലായ ആശങ്ങള്‍ പുറത്തുവരുമ്പോൾ മാത്രമേ ഇത് പ്രവർത്തിക്കൂ" എന്ന് അനുരാഗ് കശ്യപ് പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ആക്ഷൻ നാടകമായ കില്‍ എന്ന ചിത്രത്തെ അനുരാഗ് കശ്യപ് പ്രശംസിച്ചു. "കിൽ ഒരു ആക്ഷൻ സിനിമയാണ്, പക്ഷേ അത് ഗംഭീരമാണ്" അനുരാഗ് പറഞ്ഞു.
കില്ലിനെ വയലന്‍സിനെപ്പറ്റി പലരും വിരുദ്ധ അഭിപ്രായം പറയുന്നുണ്ട്. എന്നാല്‍ അത് തന്‍റെ തമിഴ് ചിത്രമായ മഹാരാജയുടെ പേരിലും വന്നിരുന്നുവെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.
'ദുരന്ത ഭൂമിയിലെ ആ കാഴ്ച, ലാലേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞു; ഉടന്‍ തീരുമാനമെടുത്തു'
'മാന്ത്രികൻ പണി തുടങ്ങി': വിജയ് ചിത്രം 'ഗോട്ട്' പുതിയ അപ്ഡേറ്റ് പങ്കുവച്ച് സംവിധായകന്‍