വമ്പൻ സന്തോഷം പങ്കുവെച്ച് തരുൺ മൂർത്തി; ലോക വേദിയിലേക്ക് മാർക്ക് 1 കറുത്ത അംബാസഡറുമായി ഷൺമുഖത്തിന്‍റെ കുതിപ്പ്

Published : Nov 09, 2025, 02:17 PM IST
thudarum

Synopsis

തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'തുടരും' ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു. 118 കോടി കളക്ഷൻ നേടിയ ചിത്രം ഇപ്പോൾ ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കും IFFI ഇന്ത്യൻ പനോരമയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും' ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്തു. സംവിധായകൻ തരുണ്‍ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നേരത്തെ, 'തുടരും' അൻപത്തിയാറാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.

ബോക്സ് ഓഫീസ് ഇളക്കിമറിച്ച് ഷൺമുഖം

ഏപ്രില്‍ 25 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു തുടരും. 'സൗദി വെള്ളക്ക' എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു തുടരും. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്, വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു തുടരും,

വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഉണ്ടായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയും നല്‍കിയ ചുരുക്കം അഭിമുഖങ്ങളിലൂടെയും പ്രൊമോഷന്‍ കൃത്യമായി ഡിസൈന്‍ ചെയ്തിരുന്നു സംവിധായകന്‍ അടക്കമുള്ളവര്‍. ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായം വന്നതോടെ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കേരളത്തിൽ നിന്നും 118 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്. നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം ഒടിടിയില്‍ എത്തിയതിന് ശേഷവും മികച്ച അഭിപ്രായമായിരുന്നു നേടിയത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ