പ്രസാദ് വാളച്ചേരിൽ സംവിധാനം ചെയ്യുന്ന 'ദാറ്റ് നൈറ്റി'ന് ആരംഭം

Published : Sep 08, 2023, 01:46 PM ISTUpdated : Sep 08, 2023, 01:48 PM IST
 പ്രസാദ് വാളച്ചേരിൽ സംവിധാനം ചെയ്യുന്ന 'ദാറ്റ് നൈറ്റി'ന് ആരംഭം

Synopsis

. ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് കുമരകം ബാബുരാജ് ആണ്.

റാസ്സ് മൂവീസിന്റെ ബാനറിൽ പ്രസാദ്  വാളച്ചേരിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആരംഭം. 'ദാറ്റ് നൈറ്റ് ' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമവും എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ വെച്ചു നടന്നു. സുബൈദ മെഹമ്മൂദ് ദർവേഷ്, അകലാട് എന്നിവരാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. 

ലാൽ, സലിംകുമാർ, രഞ്ജി പണിക്കർ, ജാഫർ  ഇടുക്കി, ഡോക്ടർ ഗിരീഷ്, സിനിൽ സൈനുദ്ദീൻ, സുധീർ കരമന, ശിവജി ഗുരുവായൂർ, ഇബ്രാഹിംകുട്ടി, സ്പടികം ജോർജ്, പി പി കുഞ്ഞികൃഷ്ണൻ, കോട്ടയം നസിർ, ശ്രീജിത്ത് രവി, നസീർ സംക്രാന്തി, ജൂബിൽ രാജ്, ചാലിപാലാ, അരുൺ ചാലക്കുടി, പ്രമോദ് കുഞ്ഞിമംഗലം, ഷമീർ മാറഞ്ചേരി, ഷുക്കൂർ, ചെന്നക്കോടൻ മുത്തു, മാനസാ രാധാകൃഷ്ണൻ, ആതിര മുരളി, അക്ഷരാരാജ്, അംബിക മോഹൻ, മനീഷ മോഹൻ, വിദ്യാ വിശ്വനാഥ്, ആര്യ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

ഒക്ടോബർ അഞ്ചാം തീയതി വൈക്കം പരിസരപ്രദേശങ്ങളിൽ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് കുമരകം ബാബുരാജ് ആണ്. ഡി ഒ പി കനകരാജ്. എഡിറ്റിംഗ് പിസി മോഹനൻ. റഫീഖ് അഹമ്മദ്‌ എഴുതിയ ഗാനങ്ങൾക്ക് ഹരികുമാർ ഹരേ റാം ഈണം പകർന്നിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ പി സി മുഹമ്മദ്. പ്രോജക്ട് ഡിസൈനർ സക്കീർ  പ്ലാമ്പൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജയരാജ് വെട്ടം.പ്രൊഡക്ഷൻ മാനേജർ ജസ്റ്റിൻ കൊല്ലം. സംഘട്ടനം ബ്രൂസിലി രാജേഷ്, അഷ്റഫ് ഗുരുക്കൾ, രവികുമാർ. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ഹരി.അസോസിയേറ്റ് ഡയറക്ടർ ജയകൃഷ്ണൻ തൊടുപുഴ.ആർട്ട് പൂച്ചാക്കൽ ശ്രീകുമാർ.കോസ്റ്റുംസ് അബ്ബാസ് പാണവള്ളി. മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ.സ്റ്റിൽസ് വിനീത് സി ടി. ഡിസൈൻസ് ഗായത്രി. ടൈറ്റിൽ ഡിസൈൻ ടെക്സ്റ്റ്ർ ലാബ്സ്. പി ആർ ഒ എം കെ ഷെജിൻ, വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ജയിച്ചത് ഉമ്മൻ ചാണ്ടി സാർ, അദ്ദേഹത്തിലെ നന്മയാണ്; ഒപ്പം ഓരോര്‍മപ്പെടുത്തലുമായി അഖിൽ മാരാർ

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്