സായ് പല്ലവി കൊള്ളില്ല ! 'സീത സുന്ദരിയും ഭയങ്കര ​ഗ്രേസുമുള്ള സ്ത്രീ', രാമായണ ഫോട്ടോയ്ക്ക് വിമർശനം, പിന്നാലെ ട്വിസ്റ്റ്

Published : Mar 09, 2026, 04:31 PM IST
Ramayana

Synopsis

രണ്ട് ഭാ​ഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യഭാ​ഗം 2026 ദീപാവലിക്കും രണ്ടാം ഭാ​ഗം 2027 ദീപാവലിക്കും തിയറ്ററുകളിൽ എത്തും.

പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയൊരു ബ്രഹ്മാണ്ഡ ചിത്രം. അതാണ് 'രാമായണ'. ഇന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം നിതേഷ് തിവാരി ആണ് സംവിധാനം ചെയ്യുന്നത്. രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാവണന്റെ വേഷത്തിലെത്തുന്നത് സൗത്ത് ഇന്ത്യൻ സൂപ്പർ താരം യഷ് ആണ്. നേരത്തെ പുറത്തുവന്ന രാമായണയുടെ ഫസ്റ്റ് ​ഗ്ലിംപ്സ് വീഡിയോ സിനിമാസ്വാദകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ നിൽക്കുന്ന സിനിമയുമായി ബന്ധപ്പെട്ട് വരുന്ന ഓരോ അപ്ഡേറ്റുകളും ഏറെ കൗതുകത്തോടെയാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോഴിതാ രാമായണ സിനിമയുടെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. രാമനായി രൺബീറും സീതയായി സായ് പല്ലവിയും നിൽക്കുന്ന ഫോട്ടോയാണിത്. രാമനെ പ്രേമത്തോടും അഭിമാനത്തോടും നോക്കി നിൽക്കുന്ന സീതയെ ചിത്രത്തിൽ കാണാം. ലൊക്കേഷനിൽ നിന്നും പുറത്തുവന്ന ലീക്ക് ഫോട്ടോ എന്ന കുറിപ്പോടെയാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. സായ് പല്ലവിയുടെ കാസ്റ്റിം​ഗ് ശരിയായില്ലെന്ന വിമർശനമാണ് ഏറേയും.

"സീത റോളിൽ സായ് പല്ലവി മിസ്സ്‌ കാസ്റ്റ് ആണെന്ന് പറയാതെ വയ്യാ. നമ്മൾ വായിച്ചും കേട്ടും അറിഞ്ഞുള്ള സീത അതി സുന്ദരിയും ഭയങ്കര ​ഗ്രേസും ഉള്ള സ്ത്രീയാണ്. അപ്പൊ ആ റോളിൽ അതിനു മാച്ച് ആവുന്ന ഒരു നടിയെ വേണമായിരുന്നു സെലക്ട്‌ ചെയ്യാൻ. സായി മോശമാണെന്നു അല്ല ഉദേശിച്ചത്‌, ഈ റോളിന് ഒട്ടും മാച്ച് ആയിട്ട് പേർസണലി തോന്നിയില്ല. പകരം മൃണാൾ ആയിരുന്നേൽ പെർഫെക്ട് കാസ്റ്റിങ് ആയേനെ എന്ന് തോന്നിയിട്ടുണ്ട്", എന്നാണ് ഒരു പോസ്റ്റ്. ഇതിനെ പിന്തുണച്ചാണ് പലരും കമന്റ് ചെയ്യുന്നത്. എന്നാൽ സായ് പല്ലവിയ്ക്ക് എന്താണ് പ്രശ്നമെന്നും നല്ലൊരു അഭിനേത്രിയാണ് അവരെന്നും പറയുന്നവർ ധാരാളമാണ്.

അതേസമയം, ഈ ഫോട്ടോ യഥാർത്ഥമല്ല. എഐ ജനറേറ്റഡ് ഫോട്ടോയാണ്. 2015-16 വരെ സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തിരുന്ന സിയ കേ രാം എന്ന സീരിയലിലേതാണിത്. ഇതാണ് എഐ ഉപയോ​ഗിച്ച് രാമായണ സിനിമയിലേക്ക് ആക്കി മാറ്റിയിരിക്കുന്നത്. ഇതറിയാതെയാണ് പലരും വിമർശിക്കുന്നത്. എന്നാൽ രൺബീറും സായ് പല്ലവിയും നല്ല ജോഡിയാണെന്ന് പറയുന്നവരും ധാരാളമാണ്. രണ്ട് ഭാ​ഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യഭാ​ഗം 2026 ദീപാവലിക്കും രണ്ടാം ഭാ​ഗം 2027 ദീപാവലിക്കും തിയറ്ററുകളിൽ എത്തും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എത്ര വലിയ അവാർ‌ഡ് മേടിച്ചയാളായാലും കർമ എന്നൊന്നുണ്ട്'; സജ്‍നയ്‍ക്കു പിന്നാലെ പ്രതികരിച്ച് ഫിറോസ് ഖാൻ
റിലീസിന് മുന്‍പേ 100 കോടി ക്ലബ്ബ്! മലയാളത്തില്‍ മറ്റാര്‍ക്കുമില്ലാത്ത നേട്ടവുമായി 'ജോര്‍ജുകുട്ടി'