10:00 AM (IST) Feb 10

മികച്ച ചിത്രം പാരസൈറ്റ്, നാല് അവാര്‍ഡുകളുമായി ചരിത്രം കുറിച്ച് പാരസൈറ്റ്

കൊറിയന്‍ ചിത്രം പാരസൈറ്റിന് ചരിത്ര നേട്ടം. നാല് അവാര്‍ഡുകളാണ് ഓസ്‍കര്‍ വേദിയില്‍ പാരസൈറ്റിനെ തേടിയെത്തിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച വിദേശഭാഷാ ചിത്രം.

Scroll to load tweet…

09:45 AM (IST) Feb 10

മികച്ച നടി: റെനി സെല്‍വഗര്‍(ജൂഡി)

നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ച റെനി സെല്‍വഗറിന് മികച്ച നടിക്കുള്ള പുരസ്‍ക്കാരം.

Scroll to load tweet…
09:38 AM (IST) Feb 10

നേട്ടമാവര്‍ത്തിച്ച് ജോക്കര്‍, മികച്ച നടന്‍ വാക്വിന്‍ ഫീനിക്സ്

ജോക്കറിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‍കാരം വാക്വിന്‍ ഫീനിക്സിന്.

Scroll to load tweet…
09:26 AM (IST) Feb 10

മികച്ച സംവിധായകന്‍: ബോങ് ജൂ ഹോ (പാരസൈറ്റ്)

നേട്ടം കൊയത്‍ പാരസൈറ്റ്. പാരസൈറ്റിന്‍റെ സംവിധായകന്‍ ബോങ് ജൂ ഹോ മികച്ച സംവിധായകന്‍. മികച്ച തിരക്കഥയ്ക്കും വിദേശഭാഷ ചിത്രത്തിനും പാരസൈറ്റ് പുരസ്‍കാരം നേടി.

Scroll to load tweet…
09:19 AM (IST) Feb 10

മികച്ച ഗാനം: റോക്കറ്റ്‍മാന്‍ (ലവ് മി എഗെയ്‍ന്‍)

മികച്ച ഗാനം: റോക്കറ്റ്‍മാന്‍ (ലവ് മി എഗെയ്‍ന്‍). എല്‍ട്ടണ്‍ ജോണ്‍, ബേര്‍ണി ടൗപിന്‍ എന്നിവര്‍ക്കാണ് പുരസ്‍കാരം.

Scroll to load tweet…
09:15 AM (IST) Feb 10

മികച്ച സംഗീതം: ഹില്‍ദര്‍ ഗുദനോത്തിത്തര്‍( ജോക്കര്‍)

ജോക്കറിന് സംഗീതം നല്‍കിയ ഹില്‍ദര്‍ ഗുദനോത്തിത്തറിന് മികച്ച സംഗീതത്തിനുള്ള പുരസ്‍കാരം

Scroll to load tweet…
09:12 AM (IST) Feb 10

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം: ദ നെയ്‍ബേര്‍ഴ്‍സ് വിന്‍ഡോ

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം പുരസ്‍കാരം ദ നെയ്‍ബേര്‍ഴ്‍സ് വിന്‍ഡോയ്‍ക്ക്

08:57 AM (IST) Feb 10

മികച്ച വിദേശഭാഷാ ചിത്രം: പാരസൈറ്റ്

മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‍കാരം തെക്കന്‍ കൊറിയന്‍ ചിത്രം പാരസൈറ്റിന് . പാരസൈറ്റിന് ലഭിക്കുന്ന രണ്ടാമത്തെ അവാര്‍ഡാണിത്. മികച്ച തിരക്കഥയ്ക്കും പാരസൈറ്റിന് പുരസ്‍കാരം ലഭിച്ചിരുന്നു.

Scroll to load tweet…
08:53 AM (IST) Feb 10

പുരസ്‍കാരങ്ങള്‍ വാരിക്കൂട്ടി ചിത്രം 1917

സാങ്കേതിക വിഭാഗത്തിലെ മൂന്ന് പ്രധാന പുരസ്‍കാരങ്ങള്‍ 1917 ന്. 1917 ലെ ഛായാഗ്രഹണത്തിന് റോജര്‍ ഡീകിന്‍സിന് പുരസ്‍കാരം, മികച്ച വിഷ്വല്‍ എഫക്ടസ്, മികച്ച ശബ്ദമിശ്രണം എന്നിവയിലും 1917 ന് അവാര്‍ഡ്. 10 നോമിനേഷനുകളുമായാണ് ഓസ്‍കര്‍ പുരസ്‍കാര വേദിയിലേക്ക് 1917 എത്തിയത്. 

08:50 AM (IST) Feb 10

മികച്ച മേക്കപ്പ്, കേശാലങ്കാരം: ബോംബ് ഷെല്‍

മികച്ച മേക്കപ്പ്, കേശാലങ്കാരം വിഭാഗത്തില്‍ ചിത്രം ബോംബ് ഷെല്ലിന് പുരസ്‍കാരം.

Scroll to load tweet…
08:46 AM (IST) Feb 10

മികച്ച വിഷ്വല്‍ എഫക്ട്സ് :1917

മികച്ച വിഷ്വല്‍ എഫക്ട്സിനുള്ള പുരസ്‍കാരം ചിത്രം 1917 ന്. 

Scroll to load tweet…
08:31 AM (IST) Feb 10

മികച്ച എഡിറ്റിങ്ങ്: ആന്‍ഡ്രൂ ബക്ക്ലാന്‍ഡ്

മികച്ച എഡിറ്റിങ്ങിന് ആന്‍ഡ്രൂ ബക്ക്ലാന്‍ഡിന് പുരസ്‍കാരം. ചിത്രം ഫോര്‍ഡ് V ഫെറാറിയുടെ എഡിറ്റിങ്ങിനാണ് ആന്‍ഡ്രൂ ബക്ക്ലാന്‍ഡിന് പുരസ്‍കാരം ലഭിച്ചത്.

Scroll to load tweet…
08:25 AM (IST) Feb 10

മികച്ച ഛായാഗ്രഹണം: റോജര്‍ ഡീകിന്‍സ്

മികച്ച ഛായാഗ്രഹണണത്തിന് റോജര്‍ ഡീകിന്‍സിന് (1917) പുരസ്‍കാരം.

Scroll to load tweet…
08:12 AM (IST) Feb 10

മികച്ച ശബ്ദമിശ്രണം: 1917

ഒന്നാം ലോക മഹായുദ്ധത്തിന്‍റെ കഥ പറഞ്ഞ 1917 നാണ് മികച്ച ശബ്ദമിശ്രണത്തിന് അവാര്‍ഡ്

Scroll to load tweet…
08:11 AM (IST) Feb 10

മികച്ച ശബ്ദലേഖനം: ഫോര്‍ഡ് V ഫെറാറി

മികച്ച ശബ്ദലേഖനത്തിനുള്ള അവാര്‍ഡ് ഫോര്‍ഡ് V ഫെറാറിക്ക്

Scroll to load tweet…
08:00 AM (IST) Feb 10

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

07:51 AM (IST) Feb 10

മികച്ച സഹനടി: ലോറ ഡേണ്‍

ലോറ ഡേണിനെ മികച്ച സഹനടിയായി തെരഞ്ഞെടുത്തു. മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിനാണ് പുരസ്‍കാരം.

Scroll to load tweet…
07:47 AM (IST) Feb 10

ഡോക്യുമെന്‍ററി (ഷോര്‍ട്): ലേണിങ് ടു സ്കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍

ഡോക്യുമെന്‍ററി (ഷോര്‍ട്): ലേണിങ് ടു സ്കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍സോണ്‍

Scroll to load tweet…
07:45 AM (IST) Feb 10

മികച്ച ഡോക്യുമെന്‍ററി( ഫീച്ചര്‍): അമേരിക്കന്‍ ഫാക്ടറി

മികച്ച ഡോക്യുമെന്‍ററി( ഫീച്ചര്‍): അമേരിക്കന്‍ ഫാക്ടറി

07:41 AM (IST) Feb 10

മികച്ച വസ്ത്രാലങ്കരം: ലിറ്റില്‍ വിമന്‍

ലിറ്റില്‍ വിമന് മികച്ച വസ്ത്രാലങ്കരത്തിന് പുരസ്‍കാരം. ജാക്വിലിന്‍ ഡുറാന്‍ പുരസ്‍കാരം ഏറ്റുവാങ്ങി.