ഇനി ഹൊറര്‍ കോമഡി, പ്രഭാസ് ചിത്രത്തിന്റെ നിര്‍ണായക അപ്‍ഡേറ്റ്

Published : Jun 03, 2025, 11:07 AM IST
ഇനി ഹൊറര്‍ കോമഡി, പ്രഭാസ് ചിത്രത്തിന്റെ നിര്‍ണായക അപ്‍ഡേറ്റ്

Synopsis

 ദ രാജാ സാബ് എന്ന ചിത്രത്തിന്റെ നിര്‍ണായക അപ്‍ഡേറ്റ്.  

പ്രഭാസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ദ രാജാ സാബ്. ഹൊറര്‍ കോമഡി റൊമാന്റിക് ചിത്രമായിരിക്കും. ദ രാജാ സാബിന്റെ പുതിയ ഒരു അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്. നായകൻ പ്രഭാസ് ഇരട്ട വേഷത്തിലുള്ള ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ 16ന് പുറത്തുവിടും എന്നതാണ് പുതിയ അപ്‍ഡേറ്റ്.

സംഗീതം നിര്‍വഹിക്കുന്നത് തമൻ ആണ്. ദ രാജാ സാബ് എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് ജാപ്പനീസ് പതിപ്പ് ഒരുക്കുമോയെന്ന് നിര്‍മാതാക്കള്‍ ചോദിച്ചതായി തമൻ വെളിപ്പെടുത്തിയിരുന്നു. ജപ്പാനില്‍ ഓഡിയോ ലോഞ്ച് സംഘടിപ്പിക്കാൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ആലോചിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത് എന്നും തമൻ സൂചിപ്പിക്കുന്നു. എന്തായാലും തമന്റെ വാക്കുകള്‍ ചര്‍ച്ചയായിരിക്കുകയാണ്. രാജാ സാബിന്റെ സംവിധാനം മാരുതിയാണ്. നായിക മാളവിക മോഹനനും ആണ്.

പഴയ ഒരു ഹിറ്റ് ഹിന്ദി ചിത്രത്തിലെ ഗാനം രാജാ സാബില്‍ ഉപയോഗിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ ഡോണ്‍ എന്ന ചിത്രത്തിലെ ഗാനം റീമിക്സ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായി ബച്ചൻ ചിത്രത്തിലെ ഗാനം ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത് വ്യാജമാണ് എന്ന് തെളിഞ്ഞതായി പിന്നീട് ചിത്രത്തിന്റെ അപ്‍ഡേറ്റുമുണ്ടായി. ഗാനത്തിന്റെ റീമിക്സ് റൈറ്റ്സില്ലെന്ന് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

പ്രഭാസ് നായകനായി ഒടുവില്‍ എത്തിയ ചിത്രം സംവിധാനം ചെയ്‍തത് ദേശീയതലത്തില്‍ അംഗീകാരം നേടിയ നാഗ് അശ്വിൻ ആയിരുന്നു. ദീപിക പദുക്കോണ്‍ നായികയായപ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയം. കല്‍ക്കി 2898 എഡി 1000 കോടി ക്ലബിലുമെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍