പുറത്തിറങ്ങിയതിനു ശേഷം ഒരുമിച്ച് പട്ടായയിൽ പോകണമെന്ന് ഇവർ ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് പറഞ്ഞിരുന്നു.

ബിഗ് ബോസ് സീസൺ 7 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ആദിലയും നൂറയും. 'പട്ടായ ഗേൾസ്' എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. പുറത്തിറങ്ങിയതിനു ശേഷം ഒരുമിച്ച് പട്ടായയിൽ പോകണമെന്ന് ഇവർ ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് പറഞ്ഞിരുന്നു. എന്നാൽ ഫിനാലെയോട് അടുക്കുന്നതിനിടെ മൂവരുടെയും ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യങ്ങളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്. അനുമോൾ തനിക്ക് ഒരു നമ്പർ നൽകിയെന്നും ഇതിൽ വിളിച്ച് അക്ബറിനെതിരെ പ്രവർത്തിക്കാൻ പറയണം എന്ന് പറഞ്ഞെന്നുമാണ് ആദില വെളിപ്പെടുത്തിയത്.

ബിഗ് ബോസിന് ശേഷം ഹൗസിൽ നിന്ന് പുറത്തു വന്നതിന് പിന്നാലെ ആദില ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അനുമോളുമായുള്ള പ്രശ്‍നം പറഞ്ഞു തീർക്കുമെന്നും ഞങ്ങൾ മൂന്ന് പേരും കൂടി പട്ടായയിൽ പോകും എന്നുമാണ് ആദില വീഡിയോയിൽ പറഞ്ഞത്. എന്നാൽ സീസൺ അവസാനിച്ചതിന് ശേഷം ഇവരുടെ സൗഹൃദം വീണ്ടും പഴയത് പോലെയായിരുന്നില്ല. അവരോട് തനിക്ക് സ്നേഹം മാത്രമേയുള്ളു. പക്ഷേ ഞാൻ നൽകിയ സ്നേഹം എനിക്ക് തിരിച്ച് കിട്ടിയതായി തോന്നിയില്ല എന്നാണ് ആദില, നൂറ എന്നിവരെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി അനുമോൾ പറഞ്ഞത്. ഞാൻ ആരോടും ക്ഷമ ചോദിച്ച് പോകില്ല. എന്റെ നിലപാടിൽ ഞാൻ ഉറച്ച് നിൽക്കും എന്നും അനുമോൾ വ്യക്തമാക്കിയിരുന്നു.

ഇപ്പോളിതാ അനുമോളില്ലാതെ പട്ടായ ട്രിപ്പ് ആഘോഷമാക്കിയിരിക്കുകയാണ് ആദിലയും നൂറയും. "പട്ടാ ഗേൾസ് റീറിട്ടൺ" എന്ന ക്യാപ്ഷൻ നൽകിയാണ് പട്ടായയിൽ നിന്നുമുള്ള ചിത്രങ്ങൾ ആദിലയും നൂറയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഈ ക്യാപ്ഷനിലെ 'റീറിട്ടൺ' എന്ന വാക്ക് അനുമോളെ ഉദ്ദേശിച്ചു തന്നെയാണെന്ന് ആരാധകർ ഉറപ്പിച്ചു കഴിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക