Churuli | 'ജല്ലിക്കട്ടി'നു ശേഷം ലിജോ; 'ചുരുളി' സ്ട്രീമിംഗ് ആരംഭിച്ച് സോണി ലിവ്

Published : Nov 18, 2021, 10:06 PM IST
Churuli | 'ജല്ലിക്കട്ടി'നു ശേഷം ലിജോ; 'ചുരുളി' സ്ട്രീമിംഗ് ആരംഭിച്ച് സോണി ലിവ്

Synopsis

ഐഎഫ്എഫ്കെയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ (Lijo Jose Pellissery) ഏറ്റവും പുതിയ ചിത്രം 'ചുരുളി' (Churuli) പ്രദര്‍ശനം ആരംഭിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് (OTT Release) ആയി എത്തിയിരിക്കുന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെയാണ് (Sony Liv) എത്തിയിരിക്കുന്നത്. സോണി ലിവിന്‍റെ മൂന്നാമത്തെ മലയാളം ഡയറക്റ്റ് റിലീസ് ആണ് ചിത്രം. കാണെക്കാണെ, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് ഈ പ്ലാറ്റ്‍ഫോമിലൂടെ ഇതിനുമുന്‍പ് എത്തിയ ചിത്രങ്ങള്‍.

പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ച സൃഷ്‍ടിച്ച ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രമാണ് ചുരുളി. തിയറ്ററുകള്‍ അടഞ്ഞുകിടന്നിരുന്ന കൊവിഡ് കാലത്ത് റിലീസ് വൈകിയ ചിത്രമാണ് ചുരുളി. ഒടിടി റിലീസ് ഒഴിവാക്കി ഒരു വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‍ഫോമിലൂടെ ചിത്രം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്ന് ലിജോ ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കരിയറില്‍ എല്ലായ്പ്പോഴും പരീക്ഷണങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള സംവിധായകന്‍റെ പുതിയ ചിത്രത്തെക്കുറിച്ചും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

അതേസമയം സിനിമാപ്രേമികളില്‍ ഒരു ചെറിയ വിഭാഗം ചിത്രം ഇതിനകം കണ്ടവരാണ്. കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ ചിത്രം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വിനോയ് തോമസിന്‍റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 'കാന്താ' ഒടിടിയിൽ; നാളെ മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു
'ഫെമിനിച്ചി ഫാത്തിമ' നാളെ മുതൽ ഒടിടിയിൽ