'വിളിക്കുന്ന അടുത്ത നിമിഷം ഫോൺ എടുക്കും, ആര് അധികാരത്തിൽ വന്നാലും മാതൃകയാക്കണം'; സജി ചെറിയാനെ പ്രശംസിച്ച് ടിനി ടോം

Published : Feb 24, 2026, 12:08 PM IST
tiny tom saji cherian

Synopsis

മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് നടൻ ടിനി ടോം. രാഷ്ട്രീയത്തിനതീതമായി സാധാരണക്കാരായ കലാകാരന്മാരെ സഹായിക്കുന്ന മന്ത്രിയുടെ നിലപാട് മാതൃകാപരമാണെന്ന് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു. 

കൊച്ചി: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നന്ദി അറിയിച്ചുകൊണ്ടും അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചും നടൻ ടിനി ടോം. രാഷ്ട്രീയത്തിനതീതമായി സാധാരണക്കാരായ കലാകാരന്മാരെ സഹായിക്കുന്ന മന്ത്രിയുടെ നിലപാടുകൾ മറ്റുള്ളവർ കണ്ടുപഠിക്കേണ്ട മാതൃകയാണെന്ന് ടിനി ടോം തന്‍റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. മിമിക്രി കലാകാരന്മാരുടെ സംഘടനയായ എംഎഎ (MAA) യുടെ വളർച്ചയിലും ചലച്ചിത്ര സംഘടനയായ 'അമ്മ'യുടെ പ്രവർത്തനങ്ങളിലും മന്ത്രി നൽകുന്ന പിന്തുണയെ ടിനി ടോം നന്ദിയോടെ സ്മരിച്ചു.

ഒരു മന്ത്രി എന്നതിലുപരി ഒരു സഹോദരനെപ്പോലെയാണ് സജി ചെറിയാൻ തങ്ങളോട് പെരുമാറുന്നതെന്ന് ടിനി ടോം പറയുന്നു. വിളിക്കുന്ന അടുത്ത നിമിഷം അദ്ദേഹം ഫോൺ എടുക്കും. എളിയവരാണെന്ന് നോക്കാതെ, രാഷ്ട്രീയം നോക്കാതെ സഹായിക്കുന്ന ഇദ്ദേഹത്തെ മറ്റുള്ളവർ മാതൃകയാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര് അധികാരത്തിൽ വന്നാലും കലാകാരന്മാരെയും സാധാരണക്കാരെയും ചേർത്തുനിർത്തുന്ന ഇത്തരം നിലപാടുകളാണ് പുണ്യം എന്നും ടിനി ടോം തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി പിണറായിയോട് ചോദ്യങ്ങളുമായി മോഹൻലാൽ! തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ലിഫ് ഹൗസിൽ ചിത്രീകരണം, അഭിമുഖം ഉടൻ
'ഭര്‍ത്താവല്ലാതെ എന്റെ കൂടെ വണ്ടിയില്‍ കയറി ഇരിക്കുമോ?, അവന് ഒരടിയുടെ കുറവുണ്ട്', യൂട്യൂബറോട് ഉര്‍വശി