'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'നു ശേഷം ജിയോ ബേബി; ടൈറ്റില്‍ നാളെ മമ്മൂട്ടി പുറത്തിറക്കും

Published : Oct 23, 2021, 05:22 PM IST
'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'നു ശേഷം ജിയോ ബേബി; ടൈറ്റില്‍ നാളെ മമ്മൂട്ടി പുറത്തിറക്കും

Synopsis

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസും സിമ്മെട്രി സിനിമാസും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്‍റെയും നിര്‍മ്മാണം

ജിയോ ബേബി (Jeo Baby) എന്ന സംവിധായകന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' (The Great Indian Kitchen). ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ചര്‍ച്ചയായി. ഇപ്പോഴിതാ 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'നു ശേഷം പുതിയ സിനിമയുമായി എത്തുകയാണ് ജിയോ ബേബി. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി (Mammootty) നാളെ ഫേസ്ബുക്കിലൂടെ പുറത്തിറക്കും.

അവാര്‍ഡ് തിളക്കത്തില്‍ 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'; മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് പുരസ്‍കാരങ്ങള്‍

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റെ നിര്‍മ്മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസും സിമ്മെട്രി സിനിമാസും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്‍റെയും നിര്‍മ്മാണം. പ്രോജക്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് പുരസ്‍കാരങ്ങളാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ലഭിച്ചത്. മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത് (സംവിധായകന്‍ ജിയോ ബേബി തന്നെ), മികച്ച ശബ്‍ദരൂപകല്‍പ്പന (ടോണി ബാബു) എന്നിങ്ങനെയാണ് ചിത്രത്തിനു ലഭിച്ച പുരസ്‍കാരങ്ങള്‍. പ്രത്യക്ഷത്തില്‍ ഹിംസാത്മകമല്ലാത്ത, നിശബ്ദമായ ആണ്‍കോയ്‍മയുടെ നിര്‍ദയമായ അധികാരപ്രയോഗങ്ങളെ ഒരു പെണ്‍കുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷ്‍മവും ശക്തവുമായി അവതരിപ്പിക്കുന്ന ചിത്രമെന്നാണ് അവാര്‍ഡ് ജൂറി അഭിപ്രായപ്പെട്ടത്. മികച്ച സംവിധായകനുള്ള പദ്‍മരാജന്‍ പുരസ്‍കാരം ചിത്രം ജിയോ ബേബിക്ക് നേടിക്കൊടുത്തിരുന്നു. ഐഎംഡിബി ഇന്ത്യന്‍ പോപ്പുലര്‍ ലിസ്റ്റിലും ഇടംപിടിച്ച ചിത്രമാണിത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കണ്ണിമ ചിമ്മാതെ വീക്ഷിക്കൂ..; 'വലതുവശത്തെ കള്ളൻ' പുത്തൻ അപ്ഡേറ്റ് പുറത്ത്, റിലീസ് ജനുവരി 30ന്
ഭീമനായി 'ലാലേട്ടൻ' മതിയെന്ന് ഒരുവശം, ഋഷഭ് കലക്കുമെന്ന് മറുവശം; 'രണ്ടാമൂഴ'ത്തിൽ ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയ