'ആ അഞ്ജു കൃഷ്ണ ഞാനല്ല, ദയവായി എന്റെ ചിത്രം മാറിപ്പോകരുത്', ലഹരിമരുന്ന് കേസിലെ വാര്‍ത്തകൾക്കെതിരെ നടി അഞ്ജു കൃഷ്ണ അശോക്

Published : Feb 07, 2026, 12:31 PM IST
Actress Anju Krishna Ashok clarifies identity confusion in Chennai Drug Case

Synopsis

പേര് സാമ്യമുള്ളതിനാൽ തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടി അഞ്ജു കൃഷ്ണ അശോക്. ഇത് തനിക്കും കുടുംബത്തിനും മാനസിക സമ്മർദ്ദമുണ്ടാക്കുന്നുവെന്നും, ചിത്രങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കി

കൊച്ചി: ചെന്നൈയിൽ ലഹരിമരുന്നുമായി പിടിയിലായ എട്ടുപേരുടെ സംഘത്തിൽ യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെ, തന്റെ ചിത്രങ്ങൾ തെറ്റായി പ്രചരിപ്പിക്കപ്പെടുന്നതിനെതിരെ നടി അഞ്ജു കൃഷ്ണ അശോക് രംഗത്ത്. പേര് സാമ്യമുള്ളതിനാൽ മാധ്യമങ്ങളും സോഷ്യൽ മീഡിയ പേജുകളും തന്റെ ഫോട്ടോകൾ ദുരുപയോഗം ചെയ്യുന്നത് തനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നുവെന്ന് നടി വ്യക്തമാക്കി.

പിടിയിലായ അഞ്ജു കൃഷ്ണ താനല്ലെന്നും, കേവലം പേര് സാമ്യമുള്ളതിനാൽ തന്റെ ചിത്രങ്ങൾ ടാഗ് ചെയ്ത് വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും നടി അഭ്യർത്ഥിച്ചു. തന്റെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നടി മുന്നറിയിപ്പ് നൽകി.

ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു കൃഷ്ണ അശോക് വെള്ളിത്തിരയിൽ എത്തുന്നത്. പ്രതി പൂവന്‍കോഴി, കുഞ്ഞെല്‍ദോ, രമേശ് ആന്‍ഡ് സുമേഷ്, പുറത്തിറങ്ങാനിരിക്കുന്ന കായ്‌പ്പോള എന്നീ ചിത്രങ്ങളിലും അഞ്ജു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായ ഇവർ പല മാ​ഗസീനുകളും കവർ ​ഗേൾ ആയി എത്തിയിരുന്നു.

ചെന്നൈ അറസ്റ്റ്

രഹസ്യവിവരത്തെത്തുടർന്ന് ചെന്നൈ പോലീസിലെ മഫ്തി സംഘം നടത്തിയ പരിശോധനയിലാണ് നടി അഞ്ജു കൃഷ്ണയടക്കം എട്ടുപേർ പിടിയിലായത്. നടി അഞ്ജു കൃഷ്ണ, സഹസംവിധായിക വിൻസി നിവേദ, ലഹരി ഇടപാടുകാരൻ വെങ്കിടേശ് കുമാർ എന്നിവരടക്കം എട്ടുപേരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് മെത്താഫിറ്റമിൻ, ഒജി കഞ്ചാവ്, എൽഎസ്‍ഡി സ്റ്റാമ്പ് തുടങ്ങിയ മാരക ലഹരിമരുന്നുകൾ കണ്ടെടുത്തിരുന്നു. ജോജു ജോർജ് നായകനായ 'ആരോ' എന്ന സിനിമയിലും തമിഴ് ചിത്രം 'വെള്ളിമലൈ'യിലും അഭിനയിച്ച അഞ്ജു കൃഷ്ണയാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇവരെ കോടതി റിമാൻഡ് ചെയ്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

2046 ലെ കേരളവുമായി കൃഷാന്ത്‌; 'മസ്തിഷ്ക മരണം' റിലീസ് ഡേറ്റ് പുറത്ത്
'ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിന് മാനനഷ്ടത്തിന് കേസ് കൊടുക്കണം'; പ്രതികരണവുമായി മാധവ് സുരേഷ്