Vaashi : ടൊവിനോയുടെയും കീര്‍ത്തി സുരേഷിന്റെയും 'വാശി', ഷൂട്ടിംഗ് പൂര്‍ത്തിയായി

By Web TeamFirst Published Jan 20, 2022, 5:27 PM IST
Highlights

ടൊവിനൊയുടെയും കീര്‍ത്തി സുരേഷിന്റെയും 'വാശി'യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

ടൊവിനൊ (Tovino Thomas) നായകനാകുന്ന ചിത്രമാണ് 'വാശി' (vaashi). കീര്‍ത്തി സുരേഷ് ആണ് (Keerthy Suresh) ചിത്രത്തില്‍ നായികയായി എത്തുന്നത്. വാശി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ടൊവിനൊ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.

ടൊവിനൊയുടെ 'വാശി'യെന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി രാഘവാണ് (Vishnu G Raghav). വിഷ്‍ണു രാഘവും ജാനിസ് ചാക്കോ സൈമണും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുമ്പോള്‍ കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം  നിര്‍വഹിക്കുന്നത്.  മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

രേവതി കലാമന്ദിർ ആണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി  സുരേഷ് ആദ്യമായി നായികയാകുകയാണ് 'വാശി'യിലൂടെ.  റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

വിഷ്‍ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ടൊവിനൊ തോമസ് പറയുന്നു. 'വാശി' എന്ന ചിത്രത്തില്‍ തന്റെ നായികയായിരുന്ന കീര്‍ത്തി സുരേഷിനും നന്ദി പറയുന്നു ടൊവിനൊ തോമസ്. വളരെ പ്രസക്തമായ ഒരു കാര്യമാണ് 'വാശി' പറയുന്നത് എന്നും ടൊവിനൊ തോമസ് വ്യക്തമാക്കുന്നു. വൈകാതെ എത്തുമെന്നാണ് ടൊവിനൊ തോമസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും 'വാശി'യുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

click me!