
ഇന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരുന്ന ക്ലാഷ് റിലീസായിരുന്നു മാർച്ച് 19 ന് പുറത്തിറങ്ങാനിരുന്ന ടോക്സിക്- ധുരന്ധർ 2 എന്നീ ചിത്രങ്ങളുടേത്. കെജിഫ് ചിത്രങ്ങൾക്ക് ശേഷം യഷ് നായകനായി എത്തുന്ന ഗീതു മോഹൻദാസ് ചിത്രം ടോക്സിക് പ്രഖ്യാപിച്ച ദിവസം മുതൽ ചർച്ചകളിൽ ഇടം നേടിയ ചിത്രമായിരുന്നു. ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് പാൻ ഇന്ത്യൻ ചിത്രവുമായി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ഒന്നടങ്കം. ചിത്രത്തിന്റേതായി വന്ന അപ്‌ഡേറ്റുകൾ എല്ലാം തന്നെ പ്രതീക്ഷ നൽകുന്നതായിരുന്നു. നയൻതാര അടക്കം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ടോക്സിക് റിലീസ് മാറ്റിയിരിക്കുന്നത്. ജൂൺ നാലിലേക്കാണ് ചിത്രം റിലീസ് നീട്ടിവച്ചിരിക്കുന്നത്.
ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിങ്ങ് പ്രധാന വേഷത്തിലെത്തിയ ധുരന്ധർ കഴിഞ്ഞ വർഷത്തെ ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. 1300 കോടിയോളം ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം മേക്കിങ് മികവ് കൊണ്ട് വലിയ പ്രേക്ഷക പർത്തികരണമായിരുന്നു നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ധുരന്ധർ 2 മാർച്ച് 19 ന് എത്തുമ്പോൾ ടോക്സിക്മായുള്ള ക്ലാഷ് റിലീസ് തന്നെയായിരുന്നു എക്സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ വലിയ രീതിയിൽ ചർച്ചയായത്.
വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന രണ്ട് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഒരുമിച്ചെത്തുമ്പോൾ ഇരു ചിത്രങ്ങളുടെയും കളക്ഷൻ റെക്കോർഡുകളും വലിയ രീതിയിൽ പ്രവചിക്കപ്പെട്ടിരുന്നു. ടോക്സിക് റിലീസ് മാറ്റിയതിന്റെ പശ്ചാത്തലത്തിൽ ധുരന്ധർ 2 മാർച്ച് 19 ന് തന്നെ എത്തുമോ അതോ മറ്റേറ്റിവയ്ക്കുമോ എന്നതാണ് പ്രേക്ഷകർ ഇനി പ്രധാനമായും ഉറ്റുനോക്കുനോക്കുന്നത്. മാറ്റ് ബോളിവുഡ് താരങ്ങളോളം മാർക്കറ്റ് രൺവീർ സിങ്ങിന് ഗൾഫ് മാർക്കറ്റിൽ ഉണ്ടോ എന്നതും ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച പ്രധാനമാണ്. മലയാളത്തിൽ നിന്ന് മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ആട് 3 യാണ് മാർച്ച് 19 ന് എത്തുന്ന മറ്റൊരു ചിത്രം. ജയസൂര്യ നായകനായി എത്തുന്ന ചിത്രത്തിൽ വിനായകൻ, സൈജു കുറുപ്പ്, വിജയ് ബാബു, ഇന്ദ്രൻസ് തുടങ്ങീ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ