'ട്രാന്‍സ്' സെന്‍സര്‍ കുരുക്ക്; മുംബൈയിലെ റിവൈസിംഗ് കമ്മിറ്റി നാളെ സിനിമ കാണും

By Web TeamFirst Published Feb 10, 2020, 6:06 PM IST
Highlights

ചിത്രം വിലയിരുത്തിയ സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) തിരുവനന്തപുരം സെന്ററിലെ അംഗങ്ങള്‍ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
 

സെന്‍സറിംഗ് കുരുക്കില്‍ പെട്ടിരിക്കുന്ന അന്‍വര്‍ റഷീദ് ചിത്രം 'ട്രാന്‍സ്' മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റി നാളെ കാണും. ചിത്രം വിലയിരുത്തിയ സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) തിരുവനന്തപുരം സെന്ററിലെ അംഗങ്ങള്‍ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് ഇതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് മുംബൈയിലുള്ള സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയുടെ പുന:പരിശോധനയ്ക്ക് ചിത്രം അയയ്ക്കുകയായിരുന്നു. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

censor update, RC - Revising Committee of CBFC in will watch the film tomorrow -Feb 11, and take a call on the ‘cuts’ recommended by Trivandrum CBFC. The film where he appears as a controversial‘ motivational speaker was slated for a Feb 14 release pic.twitter.com/Z6JSyiOQAv

— Sreedhar Pillai (@sri50)

ഈ വെള്ളിയാഴ്ച (14) റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. കന്യാകുമാരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ റോളില്‍ ഫഹദ് എത്തുന്ന ചിത്രത്തില്‍ നസ്രിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഫുള്‍ ലെങ്ത് ഫീച്ചര്‍ സിനിമയുമായി അന്‍വര്‍ റഷീദ് എത്തുന്നത്.

censor update , the has referred the film to Revising Committee in .

— Sreedhar Pillai (@sri50)

വിന്‍സെന്റ് വടക്കന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സംഗീതം ജാക്‌സണ്‍ വിജയന്‍. വിതരണം എ ആന്‍ഡ് എ റിലീസ്. 

click me!