'സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ക്ലാസെടുത്തിരുന്ന ഒരാളാണോ ഇത്': തൃഷയ്ക്കെതിരെ വിമര്‍ശനം, പോസ്റ്റ് വലിച്ചു.!

Published : Dec 04, 2023, 09:48 AM IST
 'സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ക്ലാസെടുത്തിരുന്ന ഒരാളാണോ ഇത്': തൃഷയ്ക്കെതിരെ വിമര്‍ശനം, പോസ്റ്റ് വലിച്ചു.!

Synopsis

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ ഡിസംബര്‍ 1നാണ് റിലീസായത്. ചിത്രത്തെ കള്‍ട്ട് എന്ന് വിശേഷിപ്പിച്ചാണ് തൃഷ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്. 

മുംബൈ: രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ സമിശ്രമായ പ്രതികരണം നേടി ബോക്സോഫീസില്‍ കുതിക്കുകയാണ്. എന്നാല്‍ വിവാദങ്ങളും ചിത്രത്തെക്കുറിച്ച് ഉയരുന്നുണ്ട്. ചിത്രത്തിലെ വയലന്‍സും, സ്ത്രീകളോടുള്ള പെരുമാറ്റവുമാണ് ഏറെ ചര്‍ച്ചയാകുന്നത്. അതിനിടയിലാണ് നടി തൃഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയാകുന്നത്. അനിമല്‍ സിനിമ കണ്ട ശേഷം അതിനെ പുകഴ്ത്തി പോസ്റ്റിട്ട തൃഷ ഇപ്പോള്‍ അത് പിന്‍വലിച്ചിരിക്കുകയാണ്. 

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ ഡിസംബര്‍ 1നാണ് റിലീസായത്. ചിത്രത്തെ കള്‍ട്ട് എന്ന് വിശേഷിപ്പിച്ചാണ് തൃഷ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്. അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. മന്‍സൂര്‍ അലി ഖാന്‍ കേസില്‍ അടക്കം സ്ത്രീകളുടെ അഭിമാനം സംബന്ധിച്ച് പറഞ്ഞിരുന്ന തൃഷ അത്തരം കാര്യങ്ങള്‍ ഏറെയുള്ള സിനിമ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ എന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

പല മീമുകളും ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത് എന്നാണ് ഒരു പോസ്റ്റ് വന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് തൃഷ പോസ്റ്റ് പിന്‍വലിച്ചത്.

അതേ സമയം ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ക്കും സണ്ണി ഡിയോളിന്‍റെ ഗദര്‍ 2 നും ശേഷം ബോക്സ് ഓഫീസ് കളക്ഷന്‍റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ചിത്രം, രണ്‍ബീറിന്‍റെ നായികയായി രശ്മിക മന്ദാന എന്നിങ്ങലെ പല കാരണങ്ങളാലും ബോളിവുഡ് വ്യവസായം വലിയ തോതില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന പ്രോജക്റ്റ് ആണിത്. 

ആദ്യദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നതെങ്കിലും ചിത്രത്തിന്‍റെ കളക്ഷനെ അതൊന്നും തരിമ്പും ബാധിച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങള്‍ വാങ്ങിയ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്.

പേടിപ്പിക്കാന്‍ അര്‍ദ്ധ രാത്രി ഷോ: ഇത്തവണ ഐഎഫ്എഫ്കെയില്‍ രണ്ട് സിനിമകള്‍.!

'അന്നപൂരണിയെ' ഒറ്റയ്ക്ക് വിജയിപ്പിച്ചോ നയന്‍താര: ലേഡി സൂപ്പര്‍താര ചിത്രത്തിന്‍റെ കളക്ഷന്‍ ഇങ്ങനെ.!

Asianet News Live

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ