
മുംബൈ: ആത്മഹത്യ ചെയ്ത സീരിയൽ നടി ടുണിഷ ശർമ്മയുടെ അന്ത്യകര്‍മ്മത്തിന് എത്തി പൊട്ടിക്കരഞ്ഞ് ടുണിഷയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ഷീസാൻ ഖാന്‍റെ അമ്മയും സഹോദരിമാരും. ടുണിഷയുടെ മൃതദേഹം കണ്ട ഷീസാൻ ഖാന്‍റെ സഹോദരി ഫലഖ് നാസ് തളര്‍ന്നു വീണുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടുണിഷയുടെ മുഖം അവസാനമായി കണ്ട് പൊട്ടികരയുന്ന ഷീസൻ ഖാന്റെ സഹോദരിമാരായ ഷഫാഖ് നാസ്, ഫലഖ് നാസ് അവരുടെ അമ്മ എന്നിവരുടെ വീഡിയോകള്‍ വിവിധ ബോളിവുഡ് പേജുകളിലൂടെ വൈറലാകുന്നുണ്ട്.
ഷീസാനും തുനിഷയും പ്രണയത്തിലായിരുന്നുവെന്ന് ഇരുതാരങ്ങളുടെ കുടുംബത്തിന് അറിയാമായിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഇവര്‍ ബന്ധം പിരിഞ്ഞത് ഇരുകുടുംബത്തിലേയും അടുത്തവര്‍ക്ക് പോലും അറിയില്ലായിരുന്നു.
അതേ സമയം ടുണിഷ പ്രണയബന്ധം വേർപെടുത്താൻ കാരണം ശ്രദ്ധാവാക്കർ കൊലക്കേസെന്ന് അറസ്റ്റിലായ നടൻ ഷീസാൻ ഖാൻ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ശ്രദ്ധാവാക്കർ കൊലപാതകം നടന്നതിന് പിന്നാലെ രണ്ട് മതസ്ഥർ വിവാഹം ചെയ്യുന്നതിനെതിരെ പൊതു വികാരം ഉണ്ടായെന്നും അത് ഭയന്നാണ് ബന്ധത്തിൽ നിന്ന് പുറകോട്ട് പോയതെന്നും നടൻ പൊലീസിന് മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ.
ടുണിഷയുടെ അമ്മ വനിതയുടെ പരാതിപ്രകാരം മാസങ്ങളായി നടി ഹിന്ദി സീരിയലിൽ ഒപ്പം അഭിനയിക്കുന്ന ഷീസാൻ ഖാനുമായി പ്രണയ ബന്ധത്തിലായിരുന്നു. മറ്റൊരു ബന്ധമുണ്ടായിരുന്ന നടൻ അത് മറച്ച് വച്ച് ടൂണിഷ്യ്ക്ക് വിവാഹ വാഗ്ദാനം നൽകി. എന്നാൽ 16 ദിവസങ്ങൾക്ക് മുൻപ് ബന്ധത്തിൽ നിന്ന് നടൻ പിന്മാറിയെന്നും ഇത് മകളെ വിഷാദത്തിലാക്കിയെന്നും പരാതിയിൽ പറയുന്നു.
എന്നാൽ താൻ ബന്ധത്തിൽ നിന്ന് പിന്മാറാനുള്ള കാരണം നടൻ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ. ദില്ലിയിൽ ശ്രദ്ധാവാക്കർ കൊലപാതകം നടന്നതിന് പിന്നാലെ ഹിന്ദു യുവതിയെ വിവാഹം ചെയ്യാൻ താൻ ഭയന്നു. ലൗ ജിഹാദ് അടക്കം ആരോപണങ്ങൾ കേൾക്കേണ്ടി വരും. തന്നെക്കാൾ 28 -കാരനായ തന്നെക്കാൾ എട്ട് വയസ് കുറവാണ് ടുണിഷയ്ക്ക്. ഇതും ബന്ധം ഒഴിയാൻ കാരണമായി.
നേരത്തെയും ആത്മഹത്യാ ശ്രമം നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും താനാണ് രക്ഷിച്ചതെന്നും പൊലീസിന് നൽകിയ മൊഴിയിൽ നടൻ പറയുന്നുണ്ട്. മൊഴികൾ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇരുവരുടേയും ഫോൺ ഫൊറൻസിക് പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം നടി ഗർഭിണി ആയിരുന്നെന്ന് പ്രചാരണം ഉണ്ടായിരുന്നെങ്കിലും തെറ്റെന്ന് പോസ്റ്റ്മോർട്ട് റിപ്പോർട്ടിൽ തെളിഞ്ഞു.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായിൽ ഒരു ടിവി ഷോയുടെ സെറ്റിൽ വച്ചാണ് ശനിയാഴ്ച ടുണിഷ ശർമ്മ ആത്മഹത്യ ചെയ്തത്. 'അലി ബാബ: ദസ്താൻ-ഇ-കാബൂൾ' എന്ന ടിവി ഷോയിലെ സഹനടിയായ ഷീസൻ മുഹമ്മദ് ഖാനെ തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്തതത്. ഇയാളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഇരുവരും ഒരു ബന്ധത്തിലായിരുന്നുവെന്നും 15 ദിവസം മുമ്പ് വേർപിരിഞ്ഞുവെന്നും ഇതാണ് ടുണിഷയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്.
സീരിയൽ താരം ടുണിഷ്യയുടെ മരണം: ബ്രേക്കപ്പ് ആകാനുള്ള കാരണം പൊലീസിനോട് വെളിപ്പെടുത്തി നടൻ ഷീസാൻ ഖാൻ
നടി ടൂണിഷ ശര്‍മയുടെ ആത്മഹത്യയിൽ നടൻ ഷീസാൻ ഖാൻ അറസ്റ്റിൽ