ടൗട്ടേ ചുഴലിക്കാറ്റിൽ തകർന്ന മരങ്ങൾക്കിടയിൽ നിന്ന് നടിയുടെ ഫോട്ടോഷൂട്ട്, വിമർശിച്ച് സോഷ്യൽ മീഡിയ

Published : May 19, 2021, 06:04 PM ISTUpdated : May 19, 2021, 07:25 PM IST
ടൗട്ടേ ചുഴലിക്കാറ്റിൽ തകർന്ന മരങ്ങൾക്കിടയിൽ നിന്ന് നടിയുടെ ഫോട്ടോഷൂട്ട്, വിമർശിച്ച് സോഷ്യൽ മീഡിയ

Synopsis

വീടിന് മുന്നിൽ വീണ മരത്തിന് മുമ്പിൽ നിന്ന് ടൗട്ടേ ചുഴലിക്കാറ്റിനെ ഓർക്കാൻ കുറച്ച് ചിത്രങ്ങളെടുക്കുന്നുവെന്നാണ് അവർ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. 

ടൗട്ടേ ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ചുഴലിക്കാറ്റിൽ തകർന്നുവീണ മരങ്ങൾക്കിടയിൽ നിന്ന് തന്റെ ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി ദീപിക സിം​ഗ്. ടെലിവിഷൻ സീരിയലുകളിലൂടെ പ്രശസ്തയായ ദീപികയുടെ സാഹസത്തിനെതിരെ നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഈ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് നടി ഏറ്റുവാങ്ങുന്നത്. 

ചുഴലിക്കാറ്റിൽ ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുകയാണ. അതിനിടയിലാണോ നിങ്ങൾ ചുഴലിക്കാറ്റ് ആസ്വദിക്കുന്നത് - എന്നാണ് ഒരാൾ ചോദിച്ചത്. സൈക്ലോൾ ടൗട്ടേ ഫോട്ടോഷൂട്ടെന്നാണ് ഈ ഫോട്ടോസീരിസിനെ അവർ വിളിച്ചത്. മെയ് 17നാണ് ഇൻസ്റ്റ​ഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. 

കടപുഴകി വീണ മരത്തിനിടയിലൂടെയാണ് ചിത്രത്തിൽ ദീപിക പോസ് ചെയ്തിരിക്കുന്നത്. വീടിന് മുന്നിൽ വീണ മരത്തിന് മുമ്പിൽ നിന്ന് ടൗട്ടേ ചുഴലിക്കാറ്റിനെ ഓർക്കാൻ കുറച്ച് ചിത്രങ്ങളെടുക്കുന്നുവെന്നാണ് അവർ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചതിൽ മഴയിൽ കളിക്കുന്ന ദീപികയുടെ വീഡിയോയുമുണ്ട്. ഭർത്താവ് രോ​ഹിത്ത് രാജാണ് വീഡിയോയും ചിത്രങ്ങളും പകർത്തിയിരിക്കുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം