
ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നേട്ടവുമായി നയൻതാര. 2 ദിവസം കൊണ്ട് 2 മില്ല്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കി. നിലവിൽ 2.2 മില്യൺ ഫോളോവേഴ്സാണ് നയൻസിനുള്ളത്. മക്കൾക്ക് ഒപ്പമുള്ള വീഡിയോയും, ജവാൻ സിനിമയുടെ ട്രെയിലറും അടക്കം ആകെ 5 പോസ്റ്റുകൾ മാത്രമാണ് താരം ഇതുവരെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെല്ലാം മികച്ച പ്രതികരണമാണ് ആരാധകർ നൽകുന്നതും.
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ ഏറെ വൈകിയായിുന്നു നയൻതാര വരവറിയിച്ചത്. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചായിരുന്നു നയൻതാര ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായിട്ടായിരുന്നു കുഞ്ഞുങ്ങളുടെ മുഖം നയൻതാര ജനങ്ങളെ കാണിച്ചതും. 'നാൻ വന്തിട്ടേന്ന് സൊല്ല്' എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയൻസ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
തുടങ്ങിയപ്പോൾ തന്നെ 400 കെ ഓളം ഫോളോവേഴ്സിനെ ആണ് നയൻതാര സ്വന്തമാക്കിയിരുന്നത്. മക്കൾക്ക് ഒപ്പമുള്ള പോസ്റ്റിന് പുറമെ ജവാന്റെ ട്രെയിലറാണ് നയൻതാര പങ്കുവച്ചത്. മുൻപ് തന്റെ വിശേഷങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമെല്ലാം വിഘ്നേശ് ശിവന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ ആയിരുന്നു നയൻതാര പങ്കുവച്ചിരുന്നത്.
ഉയിരും ഉലകവും ഓണസദ്യ കഴിക്കുന്നതിന്‍റെ ചിത്രങ്ങള്‍ വിഘ്നേഷ് ശിവന്‍ പങ്കുവച്ചിരുന്നു.'ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തില്‍ ഈ ചെറിയ നിമിഷം വിലപ്പെട്ടതാണ്. ഓണാഘോഷം ഇവിടെ ആരംഭിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനുമൊപ്പം. എല്ലാവര്‍ക്കും ഓണാശംസകള്‍' എന്നായിരുന്നു വിക്കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ ശിവ എന്നും ഉലകിന്റെ യഥാർഥ പേര് ദൈവിക് എൻ ശിവ എന്നുമാണ്.
ഇൻസ്റ്റാഗ്രാമിനൊപ്പം അല്ലു അർജുൻ; 'പുഷ്പ 2'വിന്റെ ലൊക്കേഷൻ റീൽ പുറത്തുവിട്ടു
ജവാന്‍ എന്ന ചിത്രമാണ് നയന്‍താരയുടേതായി റിലീസിന് ഒരുങ്ങുന്നത്. ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആറ്റ്ലി ആണ്. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ജവാന് ഉണ്ട്. ആറ്റ്ലിയുടെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറങ്ങിയ അപ്ഡേറ്റുകള്‍ എല്ലാം തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു. വിജയ് സേതുപതിയും ദീപിക പദുക്കോണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ