ഇതുവരെ കാണാത്ത ലുക്കിലും ഭാവത്തിലും സെന്തിൽ; പ്രേക്ഷകരെ മുൾമുനയിൽ നിർത്തി 'ഉടുമ്പ്' ടീസർ

Web Desk   | Asianet News
Published : Jan 17, 2021, 08:03 PM IST
ഇതുവരെ കാണാത്ത ലുക്കിലും ഭാവത്തിലും സെന്തിൽ; പ്രേക്ഷകരെ മുൾമുനയിൽ നിർത്തി 'ഉടുമ്പ്' ടീസർ

Synopsis

ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രത്തിന്‍റെ ടീസര്‍ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. 

സെന്തിൽ കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന 'ഉടുമ്പി'ന്റെ ടീസര്‍ പുറത്തിറങ്ങി. ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജും ഉണ്ണി മുകുന്ദനും തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ശ്രദ്ധേയ ചിത്രങ്ങളായ പട്ടാഭിരാമന്‍, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയാണിത്. 

ഡോണുകളുടെയും, ഗാങ്‌സറ്റര്‍മാരുടെയും കഥ പറയുന്ന ചിത്രത്തിന്‍റെ ടീസര്‍ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ഉടുമ്പിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആക്ഷൻ രംഗങ്ങള്‍ നിരവധി അടങ്ങിയിട്ടുള്ള സിനിമ ഒരു ഡാര്‍ക്ക് ത്രില്ലറാമെന്നാണ് സൂചന. ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസറും സൂചിപ്പിക്കുന്നതും അതാണ്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ഉടുമ്പിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ, എയ്ഞ്ചലീന ലെയ്സെൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. ക്യാമറമാന്‍ രവിചന്ദ്രനാണ്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍