Unni Mukundan : 'മേപ്പടിയാന്റെ' വിജയം; വീണ്ടും നിർമാതാവിന്റെ കുപ്പായമണിഞ്ഞ് ഉണ്ണി മുകുന്ദൻ

Published : Apr 14, 2022, 12:46 PM ISTUpdated : Apr 14, 2022, 07:15 PM IST
Unni Mukundan : 'മേപ്പടിയാന്റെ' വിജയം; വീണ്ടും നിർമാതാവിന്റെ കുപ്പായമണിഞ്ഞ് ഉണ്ണി മുകുന്ദൻ

Synopsis

'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ അടുത്തതായി നിർമ്മിക്കുന്നത്.

ണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മേപ്പടിയാന്‍' (Meppadiyan). ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. ഉണ്ണി മുകുന്ദൻ തന്നെ നിർമ്മാണവും നിർവ്വഹിച്ച ചിത്രം കഴിഞ്ഞ ദിവസം  നൂറ് ദിവസം പൂർത്തിയാക്കിയിരുന്നു. ഈ അവസരത്തിൽ വീണ്ടും നിർമ്മാതാവിന്റെ കുപ്പായം അണിയാൻ ഒരുങ്ങുകയാണ് ഉണ്ണിമുകുന്ദൻ.

'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ അടുത്തതായി നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. 'ഈ ചില്ല് കൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ പലഹാരങ്ങളാണോ' എന്ന ടാ​ഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. നായകവേഷത്തിൽ എത്തുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്.

നവാ​ഗതനായ അനൂപ് പന്തളമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് മുഖ്യവേഷങ്ങളിൽ. ഷാൻ റഹ്മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.

ജനുവരി 14നാണ് മേപ്പടിയാൻ തിയറ്ററുകളിൽ എത്തിയത്. 2019ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. സിനിമയ്ക്കായി ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. 

അജു വർഗീസ്‌, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്‌. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാബു മോഹനാണ് കലാസംവിധാനം. ചിത്രത്തിന് തിയറ്റര്‍ ഷെയറായി മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റ് ഇനത്തില്‍ 2.5 കോടിയും ഒടിടിടി റൈറ്റ് വിറ്റ വകയില്‍ 1.5 കോടിയും ചിത്രം നേടിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

ദുബൈ എക്സ്പോയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. എക്സ്പോയിലെ ഇന്ത്യ പവലിയനില്‍ ദ് ഫോറം ലെവല്‍ 3ല്‍ ആയിരുന്നു പ്രദര്‍ശനം. ദുബൈ എക്സ്പോയില്‍  പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയായിരുന്നു ഇത്. 

 'ബീസ്റ്റി'നും രക്ഷയില്ല; റിലീസ് ദിവസം തന്നെ വ്യാജനും ഇറങ്ങി

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റ്(Beast movie) തിയറ്ററുകളിൽ എത്തി കഴിഞ്ഞു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എങ്കിൽ തന്നെയും മാസ് എന്റർടെയ്നർ ആയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ബീസ്റ്റിന്റെ വ്യാജ പതിപ്പും പുറത്തിറങ്ങിയിരിക്കുകയാണ്. 

കഴിഞ്ഞ ദിവസമാണ് വിജയ് ചിത്രം റിലീസിനെത്തിയത്. മണിക്കൂറുകൾക്കുള്ളിൽ വ്യാജനും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.  തമിഴ് റോക്കേഴ്‌സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. മുമ്പും പ്രധാന താരങ്ങളുടെ ചിത്രം ഇത്തരത്തിൽ ചോർത്തിയിട്ടുണ്ട്.

അതേസമയം, ഇത്തരം വ്യാജ പതിപ്പുകൾ ഡൗൺലോഡ് ചെയ്ത്  കാണരുതെന്ന അഭ്യർഥനയുമായി വിജയ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ 800 തിയേറ്ററുകളിലും ആഗോളതലത്തിൽ ആറായിരത്തോളം സ്‌ക്രീനുകളിലുമായിരുന്നു റിലീസ്.

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ