ഞെട്ടിക്കാന്‍ ഉണ്ണി മുകുന്ദന്‍റെ 'മാര്‍ക്കോ'; പ്രധാന അപ്ഡേറ്റുമായി അണിയറക്കാര്‍

Published : Oct 10, 2024, 09:40 PM IST
ഞെട്ടിക്കാന്‍ ഉണ്ണി മുകുന്ദന്‍റെ 'മാര്‍ക്കോ'; പ്രധാന അപ്ഡേറ്റുമായി അണിയറക്കാര്‍

Synopsis

30 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷക ശ്രദ്ധയിലുള്ള ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. വൻ മുതൽമുടക്കിൽ ആറ് ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്‍റെ ടീസര്‍ റിലീസ് തീയതിയാണ് അത്. ഒക്ടോബര്‍ 13 ന് രാവിലെ 10.10 ന് ടീസര്‍ പുറത്തെത്തും.

മലയാളത്തിലെ ഏറ്റവും വയലന്‍റ് ആയ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർ കലൈ കിംഗ്സൺ ആക്ഷൻ ഡയറക്ടറായ ചിത്രം 30 കോടി ബജറ്റില്‍ ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇതിനെല്ലാം പുറമെ കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മാർക്കോയുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. നൂറ് ദിവസത്തോളമുള്ള ചിത്രീകരണം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. 

സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ്  തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ALSO READ : സാം സി എസിന്‍റെ സം​ഗീതം; 'തെക്ക് വടക്കി'ലെ വീഡിയോ സോംഗ് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും..'; 'ചത്താ പച്ച'യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?
'ഒരു കഷണം കയറിൽ ജീവിതം അവസാനിപ്പിച്ചത് കാണേണ്ടി വന്നു'; ചർച്ചയായി ആസിഫ് അലിയുടെ 'സഹദേവൻ'