
മുംബൈ: വിവാഹത്തിലും പ്രസവത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സ്ത്രീകളെ ഉപദേശിച്ച് സംരംഭകയും നടൻ രാം ചരണിന്റെ പങ്കാളിയുമായ ഉപാസന കാമിനേനി കൊനിഡേല. ഉപദേശത്തിന് പിന്നാലെ, അവരുടെ പ്രസ്താവന സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു. സ്ത്രീകൾ പിന്നീട് കുട്ടികളുണ്ടാകാനും നിലവിൽ അവരുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അണ്ഡം ശീതീകരിച്ച് സൂക്ഷിക്കണമെന്ന ഉപദേശമാണ് ചർച്ചക്ക് കാരണമായത്. ഐഐടി ഹൈദരാബാദിൽ സ്ത്രീകൾക്കായി അവർ നടത്തിയ കരിയർ കൗൺസിലിംഗിലാണ് ഉപാസന ഇക്കാര്യം പറഞ്ഞത്.
സ്ത്രീകൾക്കുള്ള ഏറ്റവും വലിയ ഇൻഷുറൻസ് അവരുടെ അണ്ഡങ്ങൾ മരവിപ്പിക്കുക എന്നതാണ്. കാരണം നിങ്ങൾക്ക് എപ്പോൾ വിവാഹം കഴിക്കണം, എപ്പോൾ കുട്ടികൾ വേണമെന്ന്, നിങ്ങളുടെ സ്വന്തം നിബന്ധനകൾ പാലിക്കപ്പെടുമ്പോൾ, സാമ്പത്തികമായി സ്വതന്ത്രനാകുമ്പോൾ, തിരഞ്ഞെടുക്കാമെന്നും ഉപാസന കൊനിഡേല തന്റെ എക്സ് ഹാൻഡിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞു.
ഹൈദരാബാദ് ഐഐടി വിദ്യാർത്ഥികളോട് എത്ര പേർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോൾ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരാണ് കൈകൾ ഉയർത്തിയതെന്ന് അവർ പറഞ്ഞു. സ്ത്രീകൾ കൂടുതൽ കരിയറിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ഇതാണ് പുതിയ, പുരോഗമന ഇന്ത്യയെന്നും അവർ വ്യക്തമാക്കി. ഉപാസന കൊനിഡേല സോഷ്യൽ മീഡിയയിൽ ചർച്ചയെ അഭിസംബോധന ചെയ്തു. ഒരു ആരോഗ്യകരമായ സംവാദത്തിന് തുടക്കമിടാൻ കഴിഞ്ഞതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. ബാങ്കിൽ കോടിക്കണക്കിന് നിക്ഷേപമുള്ളപ്പോൾ അണ്ഡം മരവിപ്പിക്കുന്നതിനെക്കുറിച്ച് ഉപദേശം നൽകുന്നത് വളരെ എളുപ്പമാണ്. ഐവിഎഫിന് ലക്ഷങ്ങൾ ചെലവാകുമെന്നും വിമർശനമുയർന്നു.
അപ്പോളോ ഹോസ്പിറ്റൽസ് സ്ഥാപകൻ പ്രതാപ് സി റെഡ്ഡിയുടെ ചെറുമകളാണ് ഉപാസന കൊനിഡേല. അപ്പോളോ ഹോസ്പിറ്റൽസിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) വൈസ് ചെയർപേഴ്‌സൺ സ്ഥാനം വഹിക്കുന്നു. 2012 ൽ രാംചരണിനെ വിവാഹം കഴിച്ചു. 2023 ൽ ഉപാസനയ്ക്ക് 34 വയസ്സുള്ളപ്പോൾ മകൾ ജനിച്ചു. രാം ചരണും ഉപാസനയും ഇപ്പോൾ ഇരട്ട കുട്ടികളെ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ