ഇനി ചിരിപ്പിക്കാൻ ഉർവശിയും ഭാവനയും

Published : Oct 18, 2023, 03:10 PM IST
ഇനി ചിരിപ്പിക്കാൻ ഉർവശിയും ഭാവനയും

Synopsis

ഉര്‍വശിക്കൊപ്പം ഭാവനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പൂജ നടന്നു.

മലയാളത്തിന്റെ എക്കാലത്തയും പ്രിയപ്പെട്ട ഒരു താരമായ ഉര്‍വശിക്കൊപ്പം ഭാവനയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ വെച്ച് നടന്നു. സംവിധാനം ഇന്ദ്രജിത്ത് രമേശാണ്. ഒരു കോമഡി എന്റര്‍ടെയ്‍നറായിരിക്കും ചിത്രം.  അർജുൻ കൊളങ്ങാത്തും പോൾ വർഗീസുമാണ് തിരക്കഥ എഴുതുന്നത്.

അനഘ നാരായണനും മാളവിക ശ്രീനാഥും ചിത്രത്തില്‍ നായികമാരായുണ്ട്. ശ്രീനാഥ് ഭാസിയും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ മണിയൻപിള്ള രാജു, അഭിറാം രാധാകൃഷ്‍ണൻ, അൽത്താഫ് സലിം എന്നിവരും ചിത്രത്തിലുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ബിനേന്ദ്ര മേനോനാണ്. സംഗീതം ഇഫ്‍തിയാണ് നിര്‍വഹിക്കുന്നത്.

റെനിഷ് അബ്‍ദുൾഖാദർ  23 ഡ്രീംസിന്റെ ബാനറിൽ നിര്‍മിക്കുന്നു. സഹ നിര്‍മാതാവ് ലക്ഷ്‍മി പ്രകാശാണ്. ആർട്ട് സജീഷ് താമരശ്ശേരി. മേക്കപ്പ് സജി കൊരട്ടി ചെയ്യുമ്പോള്‍ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ - മഹിൻഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ വിഷ്‍ണു രമേശ്, ഷിബിൻ പങ്കജ്, പ്രോജക്ട് ഡിസൈനർ പ്രണവ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ എസ് കെ എസ്‍തപ്പാൻ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് അഖിൽ വർഗീസ്, അരുൺ വർഗീസ്, സ്റ്റിൽസ് രോഹിത് കെ സുരേഷ്, പി ആർഒ പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ എന്നിവരുമാണ്.

നടി ഉര്‍വശി പ്രധാന കഥാപാത്രമായി ഒടുവില്‍ എത്തിയത് മികച്ച പ്രതികരണം നേടിയ ജലധാര പമ്പ്‍സെറ്റ് സിൻസ് 1962 ആയിരുന്നു. സംവിധാനം നിര്‍വഹിച്ചത് ആശിഷ് ചിന്നപ്പയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് സജിത്ത് പുരുഷനുമാണ്. ഇന്ദ്രൻസും ഒരു പ്രധാനപ്പെട്ട കഥാപാത്രമായ ചിത്രത്തില്‍ സനുഷ, സാഗര്‍ രാജൻ, വിജയരാഘവൻ, ടി ജെ ആന്റണി, ജയൻ ചേര്‍ത്തല,അല്‍ത്താഫ് സലിം എന്നിവരുമുണ്ടായിരുന്നു.

Read More: മോഹൻലാല്‍ രണ്ടാമൻ, ഒന്നാമൻ ആ താരം, വിജയ് സര്‍വകാല റെക്കോര്‍ഡ് തിരുത്തുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

കളം പിടിക്കാൻ ഇനി ഹണി റോസ്; 'റേച്ചൽ' മൂന്നാം നാൾ തിയറ്ററുകളിൽ
മണ്‍ഡേ ടെസ്റ്റില്‍ ധുരന്ദര്‍ എങ്ങനെ?, കളക്ഷനില്‍ ഏഴ് കോടിയുണ്ടെങ്കില്‍ ആ സുവര്‍ണ്ണ നേട്ടം