മൃണാളിനി ടീച്ചറും 'ജലധാര പമ്പ്സെറ്റും', ഒപ്പം ഒരു കള്ളനും; ചിരിപ്പിച്ച് ട്രെയിലർ

Published : Aug 02, 2023, 08:06 PM IST
മൃണാളിനി ടീച്ചറും 'ജലധാര പമ്പ്സെറ്റും', ഒപ്പം ഒരു കള്ളനും; ചിരിപ്പിച്ച് ട്രെയിലർ

Synopsis

ഉർവശിയും ഇന്ദ്രൻസും തമ്മിലുള്ള രസകരമായ മുഹൂർത്തങ്ങൾ ചിത്രം സമ്മാനിക്കുമെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. 

ർവശിയും ഇന്ദ്രൻസും പ്രധാനവേഷത്തിൽ എത്തുന്ന 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'ന്റെ ട്രെയിലർ പുറത്തിറങ്ങി. നടൻ ദിലീപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ട്രെയിലർ റിലീസ് ചെയ്തത്. ദിലീപിനെ കൂടാതെ ഇന്ദ്രജിത്ത്, ആസിഫ് അലി, ആൻറണി വർഗീസ്, ലാൽ ജോസ്, സുരാജ് വെഞ്ഞാറമ്മൂട്, ധ്യാൻ ശ്രീനിവാസൻ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റി പേജുകളിലൂടെ ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലെത്തി.

ഒരിടവേളയ്ക്ക് ശേഷം കോമഡിയുമായി ഇന്ദ്രൻസ് എത്തുന്ന ചിത്രം കൂടിയാണിത്. ഉർവശിയും ഇന്ദ്രൻസും തമ്മിലുള്ള രസകരമായ മുഹൂർത്തങ്ങൾ ചിത്രം സമ്മാനിക്കുമെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ്. ഇവരുടെ ആദ്യ നിർമാണ സംരംഭം കൂടിയാണിത്. കോർട്ട് റൂം ആക്ഷേപഹാസ്യമാണ് ചിത്രത്തിൻ്റെ പ്രമേയം.ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം  നിർവഹിച്ചിരിക്കുന്നത്‌. 

സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സംസ്ഥാന അവാർഡ് ജേതാവ് മാസ്റ്റർ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്. സജിത്ത് പുരുഷൻ ഛായാഗ്രഹണവും കൈലാസ്  സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.

എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, ആർട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, മേക്കപ്പ് – സിനൂപ് രാജ്, ഗാനരചന – ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത്, കോസ്റ്റ്യൂം – അരുൺ മനോഹർ,  സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, ഓഡിയോഗ്രാഫി – വിപിൻ നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, കാസ്റ്റിംഗ് ഡയറക്ടർ - ജോഷി മേടയിൽ, കൊറിയോഗ്രാഫി - സ്പ്രിംഗ് , വി എഫ് എക്‌സ് – ശബരീഷ് (ലൈവ് ആക്ഷൻ സ്റ്റുഡിയോസ്), പി ആർ ഒ – ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്, ട്രെയിലർ കട്ട് - ഫിൻ ജോർജ് വർഗീസ്, സ്റ്റിൽ - നൗഷാദ് കണ്ണൂർ, ഡിസൈൻ - മാ മി ജോ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

'ഡയറക്ടർ ഓൺ ടു ദി സ്റ്റേജ്'; കഥ പറച്ചിലുമായി രാജേഷ് മാധവൻ, 'പെണ്ണും പൊറാട്ടും' ഒരുങ്ങുന്നു

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു