
വൈശാഖ് ജോജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൂറ'. കൂറ' എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വൈശാഖ് ജോജൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത്. കീർത്തി ആനന്ദ്, വാർത്തിക് എന്നീ പുതുമുഖതാരങ്ങൾ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മുപ്പതോളം പുതുമുഖങ്ങളാണ് കൂറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരിയില്‍ എത്തുന്നത്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ പ്രൊ. ശോഭീന്ദ്രൻ ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. കൂറയെ ഭക്ഷണമാക്കുന്ന ജെൻസി ജെയ്‍സൺ എന്ന കേന്ദ്രകഥാപാത്രത്തിനെ കുറിച്ചുള്ള ആകാംക്ഷയും ആവേശവും ജനിപ്പിക്കുന്നുണ്ട് ചിത്രത്തിന്റെ ട്രെയിലർ. നീസ്ട്രീമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തിറങ്ങിയത്.
ജോജൻ സിനിമാസിന്റെ ബാനറിൽ ആണ് ചിത്രം നിര്‍മിക്കുന്നത്.
ഡോ. ബിന്ദു കൃഷ്‍ണാാനന്ദ്, ഡോ.ദീപേഷ് കരിമ്പുങ്കര എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്‌സ്. അരുണ്‍ കൂത്തടുത്താണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം, എഡിറ്റിങ് വൈശാഖ് ജോജൻ, സംഗീതം നിതിൻ പീതാംബരൻ, ഏ. ജി ശ്രീരാഗ്, പശ്ചാത്തലസംഗീതം നിതിൻ പീതാംബരൻ, കലാസംവിധാനം അതുല്‍ സദാനന്ദൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജനുലാല്‍ തയ്യില്‍,ശബ്‍ദമിശ്രണം ശ്യാംറോഷ്, പി ആർ ഒ സുനിത സുനിൽ.