Varaal first look : അനൂപ് മേനോനൊപ്പം പ്രകാശ് രാജ്, സണ്ണി വെയ്ന്‍; 'വരാല്‍' ഫസ്റ്റ് ലുക്ക്

Published : Jan 23, 2022, 10:25 AM IST
Varaal first look : അനൂപ് മേനോനൊപ്പം പ്രകാശ് രാജ്, സണ്ണി വെയ്ന്‍; 'വരാല്‍' ഫസ്റ്റ് ലുക്ക്

Synopsis

കണ്ണന്‍ താമരക്കുളത്തിന്‍റെ ഏറ്റവും പുതിയ ചിത്രം

അനൂപ് മേനോന്‍റെ (Anoop Menon) തിരക്കഥയില്‍ കണ്ണന്‍ താമരക്കുളം (Kannan Thamarakkulam) സംവിധാനം ചെയ്യുന്ന 'വരാല്‍' (Varaal) എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവര്‍ക്കൊപ്പം മറ്റ് അഞ്ച് താരങ്ങളും ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉണ്ട്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അന്‍പതോളം താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

നന്ദു, സുരേഷ് കൃഷ്‍ണ, ഹരീഷ് പേരടി, രണ്‍ജി പണിക്കർ, സെന്തിൽ കൃഷ്‍ണ, ശങ്കർ രാമകൃഷ്ണൻ,  സായ്‍കുമാര്‍, മേഘനാഥൻ, ഇർഷാദ്, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റോ വിൽസൻ, മൻരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസൽ, ജയകൃഷ്ണൻ, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാല പാർവ്വതി എന്നിവര്‍ക്കൊപ്പം മുതിർന്ന പൊലീസുദ്യോഗസ്ഥനായ കെ ലാൽജിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൈം ആഡ്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ പി എ സെബാസ്റ്റ്യനാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ വളരെ വേഗം ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം കൂടിയാണ് വരാൽ.

എൻ എം ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോഡിനേറ്റർ അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം ഗോപി സുന്ദർ, നിനോയ് വർഗീസ്, പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം സഹസ് ബാല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ആർ പ്രകാശ്, സ്റ്റിൽസ് ഷാലു പേയാട്, പിആർഒ പി ശിവപ്രസാദ്, വാഴൂർ ജോസ്, സുനിത സുനിൽ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അമരത്വത്തിന്റെ രാഷ്ട്രീയവുമായി ആദിത്യ ബേബിയുടെ 'അംബ്രോസിയ' | IFFK 2025
മീഡിയ സെല്ലിൽ അപ്രതീക്ഷിത അതിഥി; 'എൻസോ' പൂച്ചക്കുട്ടി ഇനി തിരുമലയിലെ വീട്ടിൽ വളരും