ആദ്യദിനം ആര് നേടും? ചൂടപ്പം പോലെ വിറ്റ് ടിക്കറ്റുകൾ, കളക്ഷൻ യുദ്ധത്തിന് ആവേശവും വർഷങ്ങൾക്ക് ശേഷവും

Published : Apr 11, 2024, 03:06 PM IST
ആദ്യദിനം ആര് നേടും? ചൂടപ്പം പോലെ വിറ്റ് ടിക്കറ്റുകൾ, കളക്ഷൻ യുദ്ധത്തിന് ആവേശവും വർഷങ്ങൾക്ക് ശേഷവും

Synopsis

ആവേശം, വർഷങ്ങൾക്കു ശേഷം സിനിമകളുടെ എത്ര ടിക്കറ്റുകൾ വിറ്റഴിഞ്ഞു എന്ന വിവരമാണ് പുറത്തുവരുന്നത്. 

ബോക്സ് ഓഫീസുകൾ കീഴടക്കി മുന്നേറുന്ന മലയാള സിനിമയെ നോക്കി ആശ്ചര്യപ്പെടുകയാണ് ഇതര ഇന്റസ്ട്രികൾ. കളക്ഷനിൽ മാത്രമല്ല കണ്ടന്റിലും യാതൊരു വിട്ടുവീഴ്ചയ്ക്കും മോളിവുഡ് തയ്യാറല്ല. അതുതന്നെയാണ് തുടരെയുള്ള ഹിറ്റുകൾ ലഭിച്ചു കൊണ്ടിരിക്കുന്നതും. ഹിറ്റ് ആവർത്തിക്കാൻ വീണ്ടും മലയാള സിനിമ തയ്യാറെടുക്കുന്നു എന്നതിന് തെളിവാണ് ഇന്ന് റിലീസ് ചെയ്ത ആവേശം, വർഷങ്ങൾക്കു ശേഷം സിനിമകളുടെ ബുക്കിം​ഗ് സൂചിപ്പിക്കുന്നത്. 

ആദ്യ ഷോ കഴിഞ്ഞത് മുതൽ രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒപ്പം മൗത്ത് പബ്ലിസിറ്റിയും. ഇതോടെ വരും മണിക്കൂറുകളിലെ ഷോകൾക്ക് വൻ തോതിൽ ബുക്കിം​ഗ് നടക്കുന്നുണ്ട്. ഷോകളിലും വർദ്ധനവ് വന്നിട്ടുണ്ട്. ഈ അവസരത്തിൽ അവസാന ഒരു മണിക്കൂറിൽ ആവേശം, വർഷങ്ങൾക്കു ശേഷം സിനിമകളുടെ എത്ര ടിക്കറ്റുകൾ വിറ്റഴിഞ്ഞു എന്ന വിവരമാണ് പുറത്തുവരുന്നത്. 

പ്രമുഖ ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയുടെ റിപ്പോർട്ട് പ്രകാരം 9.21കെ ടിക്കറ്റുകളാണ് വർഷങ്ങൾക്ക് ശേഷത്തിന്റേതായി വിറ്റുപോയത്. ആവേശത്തിന്റെ 9.99കെ ടിക്കറ്റുകളും ഇതിനോടകം വിറ്റു. കഴിഞ്ഞ ഒരു മണിക്കൂറിലെ മാത്രം കണക്കാണിത്. 

പൂണ്ടുവിളയാടി നിവിന്‍, ഞെട്ടിച്ച് പ്രണവും ധ്യാനും; രസച്ചരട് മുറുക്കി 'വർഷങ്ങൾക്കു ശേഷം'-റിവ്യു

ജിത്തു മാധവന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനമയാണ് ആവേശം. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ഒന്നാണ്. രം​ഗൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്കു ശേഷം. ധ്യാൻ ശ്രീനിവാസൻ പ്രണവ് മോഹൻലാൽ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നിവിൻ പോളിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയാണ്. നിവില്‍ 50, 100, 200 കോടി ക്ലബ്ബ് സിനിമകളാണ് മോളിവുഡില്‍ ഉള്ളത്. ഇവയില്‍ ഏത് കളക്ഷന്‍ ആര് നേടും എന്നറിയാന്‍ കാത്തിരിക്കുകയാണ് ട്രേഡ് അനലിസ്റ്റുകള്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ