
നിലവില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ള മലയാള സീരിയലാണ് 'കുടുംബവിളക്ക്'. 'കുടുംബവിളക്കി'ല്‍ അടുത്തിടെ വന്നിട്ടുളള മാറ്റങ്ങളെല്ലാം സീരിയലിന് നല്ലതായിട്ടാണ് ഭവിച്ചിട്ടുള്ളത്. വില്ലത്തിയെന്ന നിലയിലുണ്ടായിരുന്ന 'വേദിക' നല്ലൊരു കഥാപാത്രമായതും, അത്രകണ്ട് മോശമല്ലെന്ന് തോന്നിയ 'സിദ്ധാര്‍ത്ഥ്' എന്ന കഥാപാത്രത്തിന്റെ വില്ലത്തരത്തിലേക്കുള്ള നീക്കവുമെല്ലാം പ്രേക്ഷകരെ പരമ്പരയിലേക്ക് ഒരുപാട് ആകര്‍ഷിക്കുന്നുണ്ട്. അടുത്തിടെയായിരുന്നു 'സിദ്ധാര്‍ത്ഥ്' തന്റെ രണ്ടാം ഭാര്യയായ 'വേദിക'യെ ഉപേക്ഷിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയത്. ഡൈവോഴ്‌സ് കേസ് നടക്കുന്നതിനിടെ തന്നെ 'വേദിക'യെ സിദ്ധാര്‍ത്ഥ് വീട്ടില്‍നിന്നും ഇറക്കിവിട്ടിരുന്നു. ഒരു ക്യാന്‍സര്‍ രോഗി കൂടിയായ 'വേദിക'യെ 'സിദ്ധാര്‍ത്ഥ്' ഉപേക്ഷിച്ചപ്പോള്‍, നല്ല മനസ്സോടെ സ്വീകരിച്ചത് 'സിദ്ധാര്‍ത്ഥി'ന്റെ മുൻ ഭാര്യയായ സുമിത്രയായിരുന്നു. രോഗബാധിതയായ 'വേദിക'യെ നായിക സുമിത്ര തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും, താമസിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ സപ്പോര്‍ട്ടുകളും, ചികിത്സയും നല്‍കുകയും ചെയ്യുന്നുണ്ട്.
ഒരുകാലത്ത് 'സുമിത്ര'യെ ഏറെ വേദനിപ്പിച്ചിട്ടുള്ള, പ്രതിസന്ധികളിലേക്ക് തള്ളിവിട്ടിട്ടുള്ളയാണ് 'വേദിക'. 'സുമിത്ര' എല്ലാംമറന്നാണ് 'വേദിക'യെ സ്വീകരിച്ചിരിക്കുന്നത്. ഡൈവോഴ്‌സിനായുള്ള 'സിദ്ധാര്‍ത്ഥി'ന്റെ നീക്കത്തിനെതിരേയും 'സുമിത്ര'യുണ്ട്. അതിനായി കുടുംബകോടതിയില്‍ 'സുമിത്ര' വേദികയ്ക്ക് അനുകൂലമായ രഹസ്യമൊഴി കൊടുക്കുന്നുമുണ്ട്. പിന്നീട് 'സുമിത്ര' കേസിനായി കോടതിയിലേക്ക് വരുന്നത് 'സിദ്ധാര്‍ത്ഥ്' കാണുന്നുണ്ടെങ്കിലും, ഒരു പണിയുമായാണ് സുമിത്ര' എത്തുന്നതെന്ന് അയാള്‍ അറിഞ്ഞിരുന്നില്ല. 'വേദിക'യ്‌ക്കൊപ്പം കൂട്ടിന് വന്നതാണ് 'സുമിത്ര'യെന്നാണ് ആദ്യം 'സിദ്ധാര്‍ത്ഥ്' കരുതിയത്. കോടതി 'വേദിക'യോട് ചോദിക്കുന്നത്, ഭാര്യയെ തനിക്ക് വേണ്ട എന്ന് ആവര്‍ത്തിന്ന ഒരാളുടെ കൂടെ എന്തിനാണ് ജീവിക്കുന്നതെന്നാണ്.
മരണം വരേയും 'സിദ്ധാര്‍ത്ഥി'നൊപ്പം എന്തായാലും തനിക്ക് കഴിയണം എന്നാണ് 'വേദിക' വ്യക്തമാക്കുന്നത്. രോഗമുളള ഭാര്യയെ ഉപേക്ഷിക്കുന്നത് ശരിയാണോയെന്ന് ചോദിക്കുകയാണ് 'സിദ്ധാര്‍ത്ഥി'നോട് കോടതി. എന്നാല്‍ തീരുമാനം 'വേദിക'യുടെ രോഗം താൻ അറിയുന്നതിന് മുന്നേയാണെന്നാണ് കോടതിയോട് 'സിദ്ധാര്‍ത്ഥ്' വ്യക്തമാക്കുന്നുത്. 'സാക്ഷി'യെന്ന നിലയ്ക്ക് 'സുമിത്ര'യെ കോടതി വിളിപ്പിച്ചപ്പോള്‍, 'സിദ്ധാര്‍ത്ഥ്' ശരിക്കും ഞെട്ടി. രഹസ്യമൊഴി നല്‍കണമെന്നാണ് 'സുമിത്ര' പറയുന്നത്. ജഡ്‍ജിയോട് 'സുമിത്ര' കാര്യങ്ങള്‍ പറയുന്നു. 'സിദ്ധാര്‍ഥി'ന്റെ സ്വഭാവവും, ഇനിയും വേറെയാളെ വിവാഹം ചെയ്യുമെന്നും, അത് വീണ്ടും അടുത്ത പ്രശ്‌നത്തിലേക്ക് നയിക്കുമെന്നുമെല്ലാമാണ് 'സുമിത്ര' കോടതിയോട് വ്യക്തമാക്കിയപ്പോള്‍ വിധി പറയുന്നത് അടുത്ത ദിവസത്തേക്ക് ജഡ്‍ജി മാറ്റിയിട്ടുണ്ട്.
അതിനിടെ 'വേദിക'യ്ക്ക് അര്‍ബുദത്തിന് കീമോ തെറാപ്പി തുടങ്ങിയിട്ടുണ്ട്. 'വേദിക'യ്ക്ക് ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണ്ണായകമാണ്. വിദേശത്തായിരുന്ന 'വേദിക'യുടെ മുന്‍ ഭര്‍ത്താവ് സമ്പത്ത് വരുന്നതായി പുതിയ പ്രൊമോയില്‍ കാണം. എന്താണ് 'സമ്പത്തി'ന്റെ വരവിന്റെ ഉദ്ദേശ്യമെന്ന് ചോദിക്കുകയാണ് പ്രേക്ഷകര്‍.
Read More: 'കങ്കുവ' എങ്ങനെയുണ്ടാകും, 'സൂര്യ 43' സിനിമ എപ്പോള്‍?, മറുപടിയുമായി സൂര്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ