Asianet News MalayalamAsianet News Malayalam

'എന്ത് തമാശയാണ് ആ ഭാ​ഗം വിനിമയം ചെയ്യുന്നത്'? 'കാന്താര'യ്ക്ക് വിമര്‍ശനവുമായി മഞ്ജു പത്രോസ്

"ഇതിനെക്കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്.. പക്ഷേ എഴുതാതെ വയ്യ.."

manju pathrose criticizes body shaming scene in kantara rishab shetty
Author
First Published Nov 13, 2022, 8:35 PM IST

കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം കന്നഡ സിനിമയില്‍ നിന്ന് ഉണ്ടായ അത്ഭുത വിജയമാണ് റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് നായക കഥാപാത്രത്തെയും അവതരിപ്പിച്ച കാന്താര. ആക്ഷന്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെജിഎഫിനും പണം മുടക്കിയ ഹൊംബാളെ ഫിലിംസ് ആണ് എന്നതാണ് മറ്റൊരു കൗതുകം. കേരളത്തിലും വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. മനോഹരമായ ചിത്രത്തിലെ ഒരു രം​ഗം തന്നില്‍ ഉളവാക്കിയ ചിന്തകള്‍ പങ്കുവച്ചിരിക്കുകയാണ് ന‌ടിയും ബി​ഗ് ബോസ് താരവുമായ മഞ്ജു പത്രോസ്.

മഞ്ജു പത്രോസിന്‍റെ കുറിപ്പ്

കാന്താര.. രണ്ടു ദിവസം മുൻപ് പോയി ഞാനും എൻ്റെ കൂട്ടുകാരിയും കൂടി സിനിമ കണ്ടു.. ഇപ്പോഴും സിനിമയുടെ ഓരോ നിമിഷവും ഉള്ളിൽ തങ്ങിനിൽക്കുന്നു... ഒരു ഡ്രാമ ത്രില്ലര്‍.. റിഷഭ് ഷെട്ടി "ശിവ" ആയി ആടി തിമിർത്തിരിക്കുന്നു.. അദ്ദേഹം തന്നെയാണ് അതിന്‍റെ കഥ തിരക്കഥ സംവിധാനം എന്നുകൂടി കേട്ടപ്പോൾ അത്ഭുതപ്പെട്ടുപോയി.. ഓരോ ആർട്ടിസ്റ്റുകളും അവരവരുടെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അവസാനത്തെ അരമണിക്കൂർ ശിവയായി വന്ന Rishab കോരിത്തരിപ്പ് ഉണ്ടാക്കി. ശ്വാസം അടക്കിപ്പിടിച്ച് കാണികൾ അത് കണ്ടു തീർക്കും.. തീർച്ച... സിനിമയുടെ എല്ലാ വശങ്ങളും- കഥ, തിരക്കഥ, സംവിധാനം, സിനിമാട്ടോഗ്രഫി, കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ എല്ലാം എല്ലാം എടുത്തു പറയാതെ വയ്യ...

ഇത്രയും മനോഹരമായ ഒരു സിനിമയിൽ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി.. ഇതിനെക്കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്.. പക്ഷേ എഴുതാതെ വയ്യ.. സിനിമയുടെ ആദ്യഭാഗത്ത് ഒരു ഉത്സവം നടക്കുന്നു.. ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിൻറെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു.. സുഹൃത്ത് സുന്ദരയോട് പറയുന്നു, വൈകുന്നേരം നിൻറെ ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചുപൊളിക്കാം എന്ന്.. അദ്ദേഹത്തിൻറെ മുഖത്ത് അപ്പോൾ അല്പം ഈർഷ്യ പടരുന്നു.. എന്നിട്ട് അദ്ദേഹത്തിൻറെ ഭാര്യയെ നോക്കുന്നു.. അവർ മറ്റൊരു വശത്തുനിന്ന് അദ്ദേഹത്തെ വളരെ നിഷ്കളങ്കമായി ചിരിച്ചു കാണിക്കുന്നു ... അവരുടെ അല്പം ഉന്തിയ പല്ലുകൾ സിനിമയിൽ അവിടെ കെട്ടിയിരിക്കുന്ന പോത്തിൻ്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു... ഇത് കണ്ടതും കാണികൾ തീയറ്ററിൽ പൊട്ടിച്ചിരിക്കുന്നു... എനിക്ക് മനസ്സിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കൺവേ ചെയ്യുന്നത്... ഇത്രയും മനോഹരമായ സിനിമയിൽ ഈ ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഇൻപുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്... അത് അപക്വമായ ഒരു തീരുമാനമായി പോയി... 

ALSO READ : അപ്പൂപ്പനൊപ്പം ചിരിച്ച് ഉല്ലസിച്ച് കുഞ്ഞ് ധ്വനി, ഏറ്റെടുത്ത് ആരാധകര്‍

ഇത്രയും മനോഹരമായ ഒരു സിനിമയിൽ അതൊരു ചെറിയ ഭാഗമല്ലേ, അതിത്രമാത്രം പറയാനുണ്ടോ എന്ന് നിങ്ങളിൽ പലരും ചോദിക്കും... ശരിയാണ്... അതൊരു ചെറിയ ഭാഗമാണ്. പക്ഷേ അതൊരു ചെറിയ സംഗതിയല്ല... ഇനിയെങ്കിലും, ഈ നൂറ്റാണ്ടിലെങ്കിലും ഞാനും നിങ്ങളും അത് എഴുതിയവരും അത് കണ്ട് ചിരിച്ചവരും മനസ്സിലാക്കണം ശരീരം ഒരു തമാശയല്ല. അത് ഒരു വ്യക്തിയുടെ സ്വന്തമാണ്. അതിൽ നോക്കി ചിരിക്കാൻ, അതിനെ കളിയാക്കാൻ നമുക്ക് ആർക്കും അവകാശമില്ല.. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കെടുത്താൻ നമുക്ക് ആർക്കും അവകാശമില്ല സുഹൃത്തുക്കളെ...

Follow Us:
Download App:
  • android
  • ios