വെങ്കടേഷും ബാലകൃഷ്ണയും ഒന്നിക്കുന്നു: തെലുഗു സിനിമയിൽ പുതിയ മൾട്ടി-സ്റ്റാർ ചിത്രം ഒരുങ്ങുന്നു ?

Published : Jul 09, 2025, 10:15 AM IST
Venkatesh hints about a Film with Balakrishna

Synopsis

തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളായ വിക്ടറി വെങ്കടേഷും നന്ദമൂരി ബാലകൃഷ്ണയും ഒരു മൾട്ടി-സ്റ്റാർ ചിത്രത്തിൽ ഒന്നിക്കുന്നു. വെങ്കടേഷ് അഞ്ച് പുതിയ ചിത്രങ്ങളിൽ അഭിനയിക്കും, അതിൽ ഒന്ന് ബാലകൃഷ്ണയ്‌ക്കൊപ്പമാണ്.

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളായ വിക്ടറി വെങ്കടേഷും നന്ദമൂരി ബാലകൃഷ്ണയും ഒരു മൾട്ടി-സ്റ്റാർ ചലച്ചിത്രത്തിൽ ഒന്നിച്ചേക്കും എന്ന് സൂചന. ഫ്ലോറിഡയിൽ നടന്ന നോർത്ത് അമേരിക്കൻ തെലുങ്ക് സൊസൈറ്റി 2025 പരിപാടിയിൽ വെങ്കടേഷ് തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ച് വെളിപ്പെടുത്തിയപ്പോഴാണ് ഈ അഭ്യൂഹം പരന്നത്.

വെങ്കടേഷ് തന്റെ പ്രസംഗത്തിൽ അഞ്ച് സിനിമകൾ താന്‍ ഭാവിയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തി. ഇതിൽ ഏറ്റവും ശ്രദ്ധേയമായത്, തന്റെ ദീർഘകാല സുഹൃത്തായ ബാലകൃഷ്ണയുമായി ചേർന്നുള്ള ഒരു മൾട്ടി-സ്റ്റാർ ചിത്രമാണ്. “എന്റെ സുഹൃത്ത് ബാലയ്യയുമായി ഒരു വലിയ ചിത്രം ഞങ്ങൾ ചെയ്യും, അത് തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരിക്കും,” വെങ്കടേഷ് പറഞ്ഞു.

ബാലകൃഷ്ണയ്ക്കൊപ്പമുള്ള ചിത്രത്തിന് പുറമേ വെങ്കടേഷ് പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസിനൊപ്പം ഒരു പുതിയ ചിത്രത്തിൽ പ്രവർത്തിക്കും. ഈ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റിൽ ആരംഭിക്കും.

ചിരഞ്ജീവിയുടെ ചിത്രത്തിൽ ഒരു ഗസ്റ്റ് റോൾ ചെയ്യുന്നുണ്ടെന്നും വെങ്കിടേഷ് വ്യക്തമാക്കി. അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന ‘മെഗാ 157’ എന്ന ചിത്രത്തിൽ വെങ്കടേഷ് ഒരു ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെടുന്നത്. ദൃശ്യം 3: മീനയ്‌ക്കൊപ്പം ‘ദൃശ്യം’ പരമ്പരയുടെ മൂന്നാം ഭാഗത്തിൽ വെങ്കടേഷ് അഭിനയിക്കും.

അനിൽ രവിപുഡിയുമായി വീണ്ടും ഒന്നിക്കുന്ന വെങ്കടേഷ്, ‘സങ്ക്രാന്തിക്കി വസ്തുന്നാം’ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും പ്രവർത്തിക്കും. നന്ദമൂരി ബാലകൃഷ്ണ, ‘അഖണ്ഡ 2: താണ്ഡവം’ എന്ന ആക്ഷൻ-ആത്മീയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സെപ്റ്റംബർ 25-ന് ഈ ചിത്രം തിയേറ്ററുകളിൽ എത്തും. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ‘എന്‍ബികെ111’ എന്ന ചിത്രത്തിൽ ബാലകൃഷ്ണ ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടും എന്നാണ് വിവരം. ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമിക്കും.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

"അദ്ദേഹത്തിൻ്റെ സിനിമകൾ ഒരു സാധാരണക്കാരൻ്റെ ശബ്ദമായി നമ്മുടെ മനസ്സുകളിൽ ജീവിക്കും": ഷെയ്ൻ നിഗം
ചലച്ചിത്രമേളയിൽ നിറഞ്ഞോടി 'കേരള സവാരി'; സൗജന്യ സർവീസ് പ്രയോജനപ്പെടുത്തിയത് 8400 പേർ