
വിക്കി കൗശലും കത്രീന കൈഫും വിവാഹ ആഘോഷത്തിന്റെ (Vicky Kaushal- Katrina Kaif wedding തിരക്കിലാണ്. ഏറെക്കാലത്തിന് പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാണ്. എല്ലാവരും ആഘോഷങ്ങളുടെ തിരക്കിലാണെങ്കിലും അങ്ങനെ പൊതുവേദിയില്‍ വിവാഹം സംബന്ധിച്ച് എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിട്ടില്ല വിക്കി കൗശല്‍.
സാധാരണയായി സമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്ന താരങ്ങള്‍ പ്രണയവും വിവാഹവുമെല്ലാം വെളിപ്പെടുത്താറുള്ളതാണ് ബോളിവുഡിലെ പതിവ്. വിശേഷ ദിവസങ്ങളില്‍ പരസ്‍പരം ആശംസകളായി ബോളിവുഡിലെ പ്രണയ ജോഡികള്‍ എത്തുന്നതും പതിവാണ്. ആരാധകരെ സ്വന്തം വിവാഹം അറിയിക്കുകയും ചെയ്യാറുണ്ട് പല താരങ്ങളും. എന്നാല്‍ വിക്കി കൗശലും കത്രീന കൈഫും വിവാഹം സംബന്ധിച്ച് പ്രതികരണങ്ങള്‍ നടത്താൻ തയ്യാറായില്ല. ഇൻസ്റ്റാഗ്രാമില്‍ ഇതുവരെ വിക്കി കൗശല്‍ കത്രീന കൈഫിന് ആശംസകള്‍ നേര്‍ന്നത് സ്‍കോള്‍ ചെയ്യുമ്പോള്‍ ഒറ്റ നോട്ടത്തില്‍ കാണുന്നത് 2019ലെ ഒരു പോസ്റ്റാണ്. കത്രീന കൈഫിന്റെ തന്നെ ഒരു ബ്രാൻഡായ കെയ്‍ ബ്യൂട്ടിയുടെ ലോഞ്ചിംഗിനായിരുന്നു അത്. വിക്കിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നത് ഒഴികെ കത്രീന കൈഫ് ഭാവി വരനെ പരാമര്‍ശിച്ചിട്ടില്ലെന്നും ആരാധകര്‍ കണ്ടെത്തുന്നു.
വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം സംബന്ധിച്ച് ഒട്ടേറെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. വിക്കി കൗശലും കത്രീന കൈഫും ലളിതമായി വിവാഹം നിശ്ചയം നടത്തിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തില്‍ പങ്കെടുക്കാൻ ഒരു രഹസ്യ കോഡും ഏര്‍പ്പെടുത്തും. ചടങ്ങിനെത്തുന്ന അതിഥികള്‍ക്ക് ഓരോരുത്തര്‍ക്കും ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന് 120 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. കൊവിഡ് പ്രോട്ടോക്കോള്‍ വിവാഹത്തില്‍ പാലിക്കുന്നത് ഉറപ്പുവരുത്താൻ ജില്ലാ ഭരണകൂടവും തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. വിവാഹ ആഘോഷത്തിന്റെ ഭാഗമായുള്ള സംഗീതില്‍ വധൂവരൻമാര്‍ ഒരുമിച്ച് നൃത്തം ചെയ്യും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ