അമ്പരിപ്പിക്കാൻ വിക്കി കൌശല്‍, ഇനി ഉദ്ധം സിംഗ്!

Published : Aug 19, 2019, 10:17 PM ISTUpdated : Aug 19, 2019, 10:20 PM IST
അമ്പരിപ്പിക്കാൻ വിക്കി കൌശല്‍, ഇനി ഉദ്ധം സിംഗ്!

Synopsis

വിക്കി കൌശല്‍ നായകനായി ഉടൻ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം സര്‍ദ്ദാര്‍ ഉദ്ധം സിംഗ് ആണ്.

മികച്ച നടനുള്ള ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലാണ് വിക്കി കൌശല്‍. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെയാണ് വിക്കി കൌശലിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. വിക്കി കൌശലിനെ അഭിനന്ദിച്ച് ആരാധകരും സെലിബ്രിറ്റികളും രംഗത്ത് എത്തിയിരുന്നു. വിക്കി കൌശലിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിക്കി കൌശല്‍ നായകനായി ഉടൻ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം സര്‍ദ്ദാര്‍ ഉദ്ധം സിംഗ് ആണ്.

സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.  ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന് വിക്കി കൌശല്‍ പറഞ്ഞിരുന്നു. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്. ചിത്രത്തിലെ വിക്കി കൌശലിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടത് വൈറലായിരുന്നു. വിക്കി കൌശലിന്റെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. വിക്കി കൌശലിന്റെ മുഖത്ത് മുന്നേയുള്ള പാട് കഥാപാത്രത്തിനായും സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം