
ചെന്നൈ: അജിത്ത് നായകനായി വേഷമിടുന്ന പുതിയ ചിത്രം വിഡാ മുയര്‍ച്ചി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്. സംവിധാനം മഗിഴ് തിരുമേനിയാണ്. ആക്ഷൻ ത്രില്ലറായിരിക്കും വിഡാ മുയര്‍ച്ചി. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയെ കുറിച്ചുള്ള ഒരു അപ്‍ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
അസെര്‍ബെയ്‍ജാനില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ഇപ്പോള്‍ രണ്ടാം ഷെഡ്യൂളിലേക്ക് നീങ്ങവെ ക്യാമറമാനെ മാറ്റിയെന്നാണ് വിവരം. നേരത്തെ ചിത്രത്തിന്‍റെ അസര്‍ബൈജാനിലെ ആദ്യ ഷെഡ്യൂളില്‍ പ്രവര്‍ത്തിച്ച നീരവ് ഷാ രണ്ടാം ഷെഡ്യൂളില്‍ ഇല്ലെന്നാണ് വിവരം.
പകരം ക്യാമറമാന്‍ ഓം പ്രകാശ് രണ്ടാം ഷെഡ്യൂളില്‍ ക്രൂവിനൊപ്പം അസെര്‍ബെയ്‍ജാനില്‍ ഷൂട്ടിംഗിന് എത്തിയിട്ടുണ്ട്. അരം, നാന്‍ വരുവാന്‍, കാഷ്മോറ പോലുള്ള ചിത്രങ്ങളുടെ ക്യാമറമാനാണ് ഓം പ്രകാശ്. എന്നാല്‍ ചിത്രത്തിന്‍റെ തുടര്‍ന്നുള്ള എല്ലാ ഷെഡ്യൂളിലും ഓം പ്രകാശ് ആയിരിക്കുമോ എന്ന് ഉറപ്പില്ല. അതേ സമയം വ്യക്തിപരമായ കാരണങ്ങളാലാണ് നീരവ് ഷാ പിന്‍മാറിയത് എന്നാണ് വിവരം. സ്വഭാവിക കാരണങ്ങളാലാണ് ക്യാമറമാന്‍ മാറിയതെങ്കിലും തുടക്കം മുതല്‍ നിരവധി പ്രതിസന്ധികളിലൂടെ കടന്നുവന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് ആശങ്കയോടെയാണ് തല ഫാന്‍സ് കാണുന്നത്.
അതേ സമയം അസെര്‍ബെയ്‍ജാനില്‍ ഒരു മാസം നീണ്ട ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി അജിത്ത് ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. ചെന്നൈയില്‍ അജിത്ത് എത്തിയതിന്റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഈ ആഴ്ചയാണ് വിഡാ മുയര്‍ച്ചിയുടെ അടുത്ത ഘട്ട ചിത്രീകരണത്തിനായി അജിത്ത് തിരിച്ച് അസെര്‍ബെയ്‍ജാനിലേക്ക് പോയത്. പല കാരണങ്ങളാല്‍ നീണ്ടുപോയ ഒരു ചിത്രമായതിനാല്‍ പുതിയ അപ്‍ഡേറ്റില്‍ ആരാധകര്‍ ആവേശഭരിതരാണ്.
അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച വിജയമായി മാറിയിരുന്നു തുനിവ്. സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം.
ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത്.
"ഇന്ത്യൻ സിനിമയിൽ ഇത് ചരിത്രമായി മാറും": ഷാരൂഖിന്‍റെ ഡങ്കിയുടെ ആദ്യ റിവ്യൂ എത്തി.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ